കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിനു പ്രവേശനം നിഷേധിച്ചു; രൂക്ഷമായി പ്രതിഷേധിച്ച് സൈന നെഹ് വാള്‍

ന്യൂഡല്‍ഹി: (www.kvartha.com 03.04.2018) ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിനു പ്രവേശനം നിഷേധിച്ചതിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തിനോടു രൂക്ഷമായ ഭാഷയിലാണു സൈന ട്വിറ്ററിലൂടെ പ്രതിഷേധിച്ചത്.

'പിതാവിനെ കോമണ്‍വെല്‍ത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതു ഞാനാണ്. എന്നിട്ടും ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ പിതാവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി' എന്ന് സൈന പറയുന്നു.

Nehwal disappointed as father denied entry in Gold Cost Games Village, New Delhi, News, Sports, Protest, Twitter, Badminton, saina nehwal, National

പുതിയ നടപടി കാരണം അദ്ദേഹത്തിന് എന്റെ മത്സരങ്ങള്‍ കാണാനോ ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുവാനോ എന്നെ കാണാനോ, എന്നോടൊപ്പം താമസിക്കാനോ പോലും പറ്റില്ല. എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണു പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നത് എന്ന് സൈന ചോദിക്കുന്നു.

സ്വന്തം ചിലവില്‍ കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാം. സൈനയ്ക്കും, പി.വി സിന്ധുവിനും ഇക്കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗെയിംസ് വില്ലേജിലെത്തിയതിന് ശേഷമാണ് തന്റെ അച്ഛനായ ഹര്‍വീറിന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിഞ്ഞതെന്ന് സൈന ട്വീറ്റ് ചെയ്തു.

ഏപ്രില്‍ നാലിന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 326 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡ് കോസ്റ്റിലേക്ക് തിരിച്ചത്.

Keywords: Nehwal disappointed as father denied entry in Gold Cost Games Village, New Delhi, News, Sports, Protest, Twitter, Badminton, saina nehwal, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?