ആനകള്‍ ദാഹമകറ്റാന്‍ അമരാവതി ഡാമിലേക്ക്, സഞ്ചാരികള്‍ക്ക് കണ്ണിന് കുളിര്‍മ

മറയൂര്‍ : (www.kvartha.com 04.04.2018) വേനല്‍ കടുത്തതോടെ കാട്ടാനകളുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ അമരാവതി ഡാമിലേക്ക് എത്തിത്തുടങ്ങി. മറയൂര്‍-ഉടുമലൈ റോഡില്‍ കാട്ടാനകള്‍ കുറുകെ കടന്നുപോകുന്ന കാഴ്ച സഞ്ചാരികള്‍ക്കു കൗതുകമായി.

കര്‍ശനനിര്‍ദേശങ്ങളുമായി വനംവകുപ്പ് അധികൃതര്‍ രംഗത്തുണ്ടെങ്കിലും അപകടസാധ്യതകള്‍ മനസ്സിലാക്കാതെ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുക്കുന്നു. തമിഴ്നാട് വനാതിര്‍ത്തികളില്‍ വനത്തിനുള്ളില്‍ നിര്‍മിച്ചിരിക്കുന്ന ചെറുതടയണകളില്‍ ടാങ്കര്‍ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വന്യജീവികളുടെ ദാഹശമനത്തിനു പരിഹാരമാവുന്നില്ല.

Tamilnadu, News, Elephant, Travel, Amaravathi Dam, Top headline,Elephants came to Amaravathi dam for drinking water

ഇപ്പോള്‍ ഏക ആശ്രയം അമരാവതി ഡാമില്‍ കെട്ടിക്കിടക്കുന്ന ജലമാണ്. കേരളാതിര്‍ത്തിയിലെ വന്യജീവികളുടെ ഏക ആശ്രയം പാമ്പാര്‍, ചിന്നാര്‍ പുഴകളാണ്. ഇവയും വറ്റിവരണ്ടു കിടക്കുകയാണ്. സഞ്ചാരികള്‍ ശ്രദ്ധപാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tamilnadu, News, Elephant, Travel, Amaravathi Dam, Top headline,Elephants came to Amaravathi dam for drinking water


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?