വിസക്ക് വേണ്ടി പണം വാങ്ങി വഞ്ചിച്ച സംഭവത്തില്‍ വീണ്ടും കേസ്

പയ്യന്നൂര്‍: (www.kasargodvartha.com 06.04.2018) വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായുള്ള സംഭവത്തില്‍ പയ്യന്നൂരില്‍ വീണ്ടും കേസ്. കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ കൃഷ്ണന്റെ ഭാര്യ സിന്ധുവിന്റെ പരാതിയിലാണ് കോഴിക്കോട്,പാലക്കാട് എന്നിവിടങ്ങളിലായി മാറിമാറി താമസിക്കുന്ന വേണുഗോപാല്‍ അയ്യര്‍ക്കെതിരെ വീണ്ടും കേസെടുത്തത്.

സിന്ധുവിന്റെ ഭര്‍ത്താവ് കൃഷ്ണന്‍, മകളുടെ ഭര്‍ത്താവ് പ്രജു എന്നിവരില്‍ നിന്നായി വിദേശത്ത് ജോലിയുള്ള വിസ നല്‍കാമെന്ന ഉറപ്പില്‍ 2,70,000 രൂപ വാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. ദീപൂ,ഷാജി എന്നിവരില്‍ നിന്നും വിസ നല്‍കാമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. സമാനമായ സംഭവത്തില്‍ പയ്യന്നൂര്‍ അന്നൂരിലെ ജിഷ്ണു(37)വിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

Kerala, News, Payyannur, Obituary, Visa, Cash, Cling, Case, Police, Top headline, Visa cheating case; one more case filed, Complaint, Cheating,


പലവട്ടം ആവശ്യപ്പെട്ടിട്ടും പണമോ വിസയോ നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ വേണുഗോപാല്‍ അയ്യരെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസില്‍ പരാതിയെത്താന്‍ തുടങ്ങിയത്. വിസ നല്‍കാമെന്ന ഉറപ്പില്‍ ഇയാള്‍ പയ്യന്നൂരും പരിസരങ്ങളിലുമുള്ള കൂടുതലാളുകളില്‍നിന്ന് പണം വാങ്ങിയതായും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Payyannur, Obituary, Visa, Cash, Cling, Case, Police, Top headline, Visa cheating case; one more case filed, Complaint, Cheating, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?