പിലിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു; വൈദ്യുതി ഉപയോഗം കുറച്ച് ആഗോള താപനംപോലുള്ള വിപത്തുകളെ നേരിടണമെന്ന് മുഖ്യമന്ത്രി


കാസര്‍കോട്: (www.kasargodvartha.com 12.04.2018) വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നതിലൂടെ ആഗോള താപനംപോലുള്ള വിപത്തുകളെ നേരിടാനും നമ്മുക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞാല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി വരുന്ന ഒരു കിലോഗ്രാം കല്‍ക്കരി ഉപയോഗിക്കാതിരിക്കാന്‍ കഴിയും. ഇതിലൂടെ ആഗോള താപനത്തെയും നേരിടാന്‍ കഴിയും. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും ആഗോള താപനം പോലെയുള്ള കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് നമ്മുടെ ജനങ്ങളില്‍ പലര്‍ക്കും ധാരാണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ പിലിക്കോടിനെ രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിലിക്കോട് നടപ്പിലാക്കിയത് സംസ്ഥാനത്താകെ നടപ്പിലാക്കുവാന്‍ കഴിയുമോയെന്ന് നേരത്തെതന്നെ സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടായിരുന്ന കാര്യമാണ്. സോളാറില്‍ നിന്ന് വ്യാപകമായി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളും കെട്ടിടങ്ങളും നമ്മുക്ക് ധാരാളമുണ്ട്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് നമ്മള്‍ വാങ്ങുന്നത്.

30 ശതമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. അതില്‍ ഏറിയ പങ്കും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്. മഴയുടെ ലഭ്യതയ്ക്കനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറച്ചുകൊണ്ടും സോളാര്‍ പോലെയുള്ള വൈദ്യുത ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. വൈദ്യുതി മേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന്റെ പൊതുവികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ വൈദ്യുതി ബോര്‍ഡിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Pilicode, Pinarayi-Vijayan, Filament Bulb, Canceled, Panchayath, Announced. CM, Pilicode announced as No filament bulb Panchayat.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?