ദുബൈയില്‍ മരിച്ച യുവാവിന്റെ നഷ്ടപരിഹാരത്തുക കേന്ദ്ര നല്‍കണം, പിന്നീട് തട്ടിപ്പു നടത്തിയവരില്‍ നിന്നു പിടിച്ചെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി :(www.kvartha.com 06/04/2018) ദുബൈയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ നഷ്ടപരിഹാര തുക ചിലര്‍ തട്ടിയെടുത്ത സംഭവത്തില്‍ പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കോട്ടയം മണിമല സ്വദേശി സുനില്‍ ഉമ്മന്റെ മരണത്തെത്തുടര്‍ന്ന് ദുബൈ കോടതി അനുവദിച്ച 17.79 ലക്ഷം രൂപ പഞ്ചാബ് സ്വദേശി ജസ്വീന്തര്‍ സിംഗ് ബങ്കാര്‍ തട്ടിയെടുത്തതിനെതിരെ പിതാവ് ഉമ്മന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കാനും പിന്നീട് തട്ടിപ്പു നടത്തിയവരില്‍ നിന്ന് തുക ഈടാക്കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ഇതിനെതിരെ കേന്ദ്ര സര്‍ക്കാരും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന സുനില്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് 1999 ലാണ് ദുബൈ കോടതി നഷ്ടപരിഹാര തുക നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതു ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ചു.

News, Kochi, Kerala, High Court, Compensation,Cheating, court should give compensation to the young man who died in Dubai and later hatch back from fraudsters

ഇവര്‍ ആവശ്യപ്പെട്ട നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റും പവര്‍ ഒഫ് അറ്റോര്‍ണിയും നല്‍കി. പിന്നീട് ചില രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇതും നല്‍കി. തുടര്‍ന്നാണ് ജസ്വീന്തര്‍ സിംഗ് പവര്‍ ഒഫ് അറ്റോര്‍ണി ഉപയോഗിച്ച് 2001 ഫെബ്രുവരി 26 ന് പണം കൈപ്പറ്റിയെന്ന വിവരം അറിഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസമാണ് പവര്‍ ഒഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ വഴിയൊരുക്കിയതെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Compensation,Cheating, court should give compensation to the young man who died in Dubai and later hatch back from fraudsters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?