ഫാര്‍മേഴ്‌സ് ടു കണ്‍സ്യൂമര്‍; അരി വണ്ടിയുടെ യാത്ര ചെങ്ങന്നൂരില്‍ തുടങ്ങി
ചെങ്ങന്നൂര്‍ : (www.kvartha.com 27.04.2018) ആം ആദ്മി പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച കര്‍ഷകനില്‍ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക്(ഫാര്‍മേഴ്‌സ് ടു കണ്‍സ്യൂമര്‍ ) ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടത്തുന്ന അരി വണ്ടിയുടെ യാത്ര ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജഗ്ഷനില്‍ ആരംഭിച്ചു.
ചെങ്ങന്നൂരിലെ നെല്‍കര്‍ഷകനായ തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര ടി കെ ശശിധരന്‍ ആദ്യ അരിക്കിറ്റ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് നല്‍കി കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ശാസ്താംപുറം ചന്തയില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സമിതി അംഗങ്ങളായ പത്മനാഭന്‍ , വേണു, റോയ് മുട്ടാര്‍ , സൂസന്‍ ജോര്‍ജ് തുടങ്ങയവര്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ വിവിധ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും അരിവണ്ടി യാത്ര തുടരും. കര്‍ഷകന് ന്യായമായ വില, ഉപഭോക്താവിന് കീടനാശിനി ഇല്ലാത്ത ശുദ്ധ ഭക്ഷണം, ജനങ്ങള്‍ക്ക് സംശുദ്ധ രാഷ്ട്രീയം എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രയാണിത്. ഒരു കിലോഗ്രാം പായ്ക്കറ്റിന് 65 രൂപയാണ് വില.

Keywords: Farmers to consumer rice vehicle starts at Chengannur, Politics, News, Local-News, Farmers, Inauguration, Business, Food, Kerala, Health, Health & Fitness.
Powered by Info News For You

Comments
Post a Comment