എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അന്തരിച്ചു

കാസര്‍കോട്: (www.kvartha.com 24.04.2018) എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (75)അന്തരിച്ചു. കാസര്‍കോട് കളനാട് സ്വദേശിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ദേളി സഅദിയ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. മൂന്നു ദിവസം മുമ്പാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗവും ദീര്‍ഘകാലം കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, എസ്എംഎഫ് ജില്ലാ ഭാരവാഹി, സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഭാര്യ: ആമിന ഹജ്ജുമ്മ.മക്കള്‍: അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ. മരുമക്കള്‍: കുബ് റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര (കൂളിക്കുന്ന്), ഹനീഫ് അബൂബക്കര്‍ (കളനാട്), നാസര്‍ (കാഞ്ഞങ്ങാട്), ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്ത് അംഗം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Death, President, SYS, SYS State Vice president Dr. Qatar Ibrahim Haji Kalanad passes away
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?