സ്വകാര്യ ബസ് തളര്‍ന്നു വീണയാളേയും കൊണ്ട് ഓടിയത് അരമണിക്കൂര്‍; ട്രിപ്പുമുടങ്ങുമെന്ന കാരണത്താല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചില്ല; യാത്രക്കാരന്‍ മരിച്ചു
കൊച്ചി: (www.kvartha.com 01.04.2018) നഗരത്തിലൂടെ നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീണ യാത്രക്കാരനേയും കൊണ്ട് സ്വകാര്യ ബസ് ഓടിയത് അര മണിക്കൂര്‍. ശനിയാഴ്ചയാണ് സംഭവം നടന്നത്. ട്രിപ്പുമുടങ്ങുമെന്ന കാരണം പറഞ്ഞ് പിന്നീട് യാത്രക്കാരനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ യാത്രക്കാരന്‍ മരിച്ചു.
ആലുവയിലേക്കുള്ള സ്വകാര്യ ബസില്‍ എം.ജി റോഡില്‍ നിന്നും കയറിയ വയനാട് സ്വദേശി ലക്ഷ്മണന് ഷേണായീസ് ബസ് സ്‌റ്റോപ്പിനടുത്തുവെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഇയാള്‍ക്ക് അപസ്മാരമുണ്ടാകുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറായില്ലെന്നും ഉണരുമ്പോള്‍ അയാള്‍ എഴുന്നേറ്റു പോവുമെന്ന് കണ്ടക്ടര്‍ പറഞ്ഞതായും ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു.
ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.

പിന്നീട് യാത്രക്കാരന്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇടപ്പള്ളി പള്ളിക്കു മുമ്പില്‍ തളര്‍ന്നു കിടന്ന ലക്ഷ്മണനെ ഇറക്കിവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചു. കൊച്ചിയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bus passenger dies due to cardiac arrest, Kochi, News, Local-News, Accidental Death, Obituary, Bus, Passengers, Hospital, Treatment, Obituary, Allegation, News, Kerala.
Keywords: Bus passenger dies due to cardiac arrest, Kochi, News, Local-News, Accidental Death, Obituary, Bus, Passengers, Hospital, Treatment, Obituary, Allegation, News, Kerala.
Powered by Info News For You

Comments
Post a Comment