ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍


കൊച്ചി: (www.kvartha.com 12.04.2018) തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥാണ് കെ.ആര്‍ രാമന്‍ - വിലാസിനി ദമ്പതികള്‍ക്ക് കളക്ടറേറ്റില്‍ ആധാരം തിരികെ നല്കിയത്. കെ ആര്‍ രാമനും വിലാസിനിയും മകന്‍ ദിനേശന് ഇഷ്ടദാനമായി നല്‍കിയതായിരുന്നു രണ്ടു സെന്റ് ഭൂമിയും വീടും.

തൃപ്പൂണിത്തുറ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കില്‍ നിന്ന് ദിനേശന്‍ എടുത്ത ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ് കുടുംബത്തിന് ജപ്തി നടപടി നേരിടേണ്ടി വന്നത്. ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട വയോധിക ദമ്പതികളെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് അതേ വീട്ടില്‍ തന്നെ താമസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

Kerala, News, Kochi, Ernakulam, Threat, Family, Government, Govt's Intervention for family in Seize up threat.

തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വീടും സ്ഥലവും ലേലത്തില്‍ പിടിച്ച രജനി ജ്യോതികുമാര്‍ തനിക്കു ചെലവായ തുക ലഭിച്ചാല്‍ പിന്‍വാങ്ങാന്‍ തയ്യാറാണെന്നറിയിച്ചു.

സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബാക്കി തുക സമാഹരിക്കുകയും ചെയ്തു. രജനി ജ്യോതികുമാറിന് ഈ തുക നല്‍കിയതിനെത്തുടര്‍ന്നാണ് ആധാരം ദമ്പതികളുടെയും മകന്‍ ദിനേശന്റെയും പേരില്‍ തിരിച്ച് രജിസ്റ്റര്‍ ചെയ്ത് നല്കിയത്. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ആന്റണി ജോണ്‍, എഡി.എം എം.കെ. കബീര്‍, തഹസില്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Ernakulam, Threat, Family, Government, Govt's Intervention for family in Seize up threat.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?