പരീക്ഷക്കിടെ കോപ്പിയടി; കൈയ്യോടെ പിടികൂടിയപ്പോള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി
ഔറംഗബാദ്: (www.kvartha.com 25.04.2018) പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ഥിയെ അധ്യാപകര്‍ കൈയോടെ പിടികൂടി. പിടിക്കപ്പെട്ടെന്ന് ബോധ്യമായതോടെ പരീക്ഷാ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററെ മര്‍ദിക്കുകയും കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും െചയ്തു. ഒടുവില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ വിവരം അറിയിക്കുകയും വിരുതനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മഹാരാഷ്ട്രയിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തില്‍ എംപിഇഡി പരീക്ഷയ്ക്കിടെയാണ് സംഭവം.
കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഇന്‍വിജിലേറ്റര്‍ ആദ്യം മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും ആവര്‍ത്തിച്ചതോടെ തടയാന്‍ ശ്രമിച്ചു. അതുകൊണ്ടൊന്നുമായില്ല. പിന്നെയും ആവര്‍ത്തിച്ചു. ഇതോടെ പരീക്ഷ എഴുത്ത് നിര്‍ത്തി എഴുന്നേറ്റുപോകാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥി ഇന്‍വിജിലേറ്ററിന്റെ കോളറിന് പിടിച്ച് വലിക്കുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. അതിന് ശേഷം ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി നേരെ മൂന്നാം നിലയിലേക്ക് ഓടിക്കയറി ബാല്‍ക്കണിയിലെത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.
അതോടെ ബഹളമായി, കോളജിലെ പരീക്ഷയും തടസപ്പെട്ടു. ഭീതിയുടെ അന്തരീക്ഷമായിരുന്നു, അധ്യാപകരെല്ലാം ഭയന്നുപോയി എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോപ്പിയടിച്ചതിനും ആത്മഹത്യാശ്രമത്തിനും വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Caught Cheating, Student Thrashes Teacher, Threatens To Jump From Balcony, News, Education, Police, Student, Examination, Suicide Attempt, Threatened, National.

Powered by Info News For You

Comments
Post a Comment