വീടുവിട്ട കമിതാക്കള്‍ കോടതിയില്‍ എത്തി; പിന്നാലെ എത്തിയ കുടുംബാംഗങ്ങള്‍ കമിതാക്കളെ ക്രൂരമായി മര്‍ദിച്ചു, ഇരുവരും ആശുപത്രിയില്‍
പയ്യന്നൂര്‍: (www.kvartha.com 12.04.2018) വീടുവിട്ട കമിതാക്കള്‍ കോടതിയില്‍ എത്തി. പിന്നാലെ എത്തിയ കുടുംബാംഗങ്ങള്‍ കമിതാക്കളെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍. കോടതിയില്‍ ഹാജരായ കമിതാക്കളെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഇരുവരേയും ക്രൂരമായി രക്ഷിതാക്കള്‍ മര്‍ദിച്ചത്.
മാട്ടൂല്‍ നോര്‍ത്തിലെ റഷീദ്(21), പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഇരുപത്തൊന്നുകാരിയുമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുമ്പാണ് പ്രണയബദ്ധരായ ഇരുവരേയും കാണാതായത്. സമ്പന്നകുടുംബാംഗമായ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വയനാട്ടിലെ റിസോര്‍ട്ടിലുണ്ടെന്ന് സൂചനയും ലഭിച്ചു.
ഇവരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിനിടയിലാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം ഇവര്‍ നാടകീയമായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. കോടതി പരിസരത്ത് വാഹനത്തിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ കമിതാക്കളെ തടഞ്ഞെങ്കിലും വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് യുവതിക്ക് സംരക്ഷണമൊരുക്കി കോടതിയിലെത്തിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയെത്തിയ ഇരുവരുടേയും ഇഷ്ടത്തിന് ജീവിക്കുന്നതിന് കോടതി അനുമതിയും നല്‍കി. കൂടുതല്‍ പ്രശ്‌നങ്ങളില്ലാതിരിക്കുവാന്‍ കമിതാക്കളേയും യുവതിയുടെ ബന്ധുക്കളേയും സ്‌റ്റേഷനില്‍ വിളിച്ച് അനുരഞ്ജനത്തിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാനും എസ്‌ഐ മുന്‍കൈ എടുത്തു. ഇതിന് ശേഷം യാത്രയായ കമിതാക്കളെ പിന്തുടര്‍ന്ന യുവതിയുടെ രക്ഷിതാക്കള്‍ പിലാത്തറയിലെത്തിയപ്പോള്‍ ഇരുവരേയും വാഹനത്തില്‍നിന്നും പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മര്‍ദനത്തില്‍ പരിക്കേറ്റ യുവാവും യുവതിയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lovers attacked by girl's parents, Payyannur, News, Attack, Crime, Criminal Case, Injured, Hospital, Treatment, Family, Court, Police, Complaint, Kerala.

Powered by Info News For You

Comments
Post a Comment