ഒടുവില്‍ കെ എസ് ആര്‍ ടി സിയുടെ 'ചങ്കായ' ആ പെണ്‍കുട്ടിയെ കണ്ടെത്തി; ആരാധികയാണെന്നും ബസിനോട് പെരുത്തിഷ്ടമെന്നും പെണ്‍കുട്ടി

തിരുവനന്തപുരം: (www.kvartha.com 24.04.2018) ഒടുവില്‍ കെ എസ് ആര്‍ ടി സിയുടെ 'ചങ്കായ' ആ പെണ്‍കുട്ടിയെ കണ്ടെത്തി. ആരാധികയാണെന്നും ബസിനോട് പെരുത്തിഷ്ടമെന്നും പെണ്‍കുട്ടി തുറന്നുപറഞ്ഞു. കെഎസ്ആര്‍ടിസി ബസിനെ 'ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയില്‍' പ്രതിഷ്ഠിച്ച കോട്ടയത്തെ വിദ്യാര്‍ത്ഥിയായ റോസ്മിയാണ് ആ പെണ്‍കുട്ടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെയാണ് പരാതിയുമായി സ്റ്റേഷനിലേക്ക് പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ എത്തിയത്. നിമിഷങ്ങള്‍ക്കകം തന്നെ ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പെണ്‍കുട്ടി താരമാവുകയും ചെയ്തു.

ഇതോടെ ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരികെയെത്തി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ബസിന് ചങ്ക് എന്ന് പേരും നല്‍കി. പെണ്‍കുട്ടി ചൊവ്വാഴ്ച കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു.

A call from an ardent fan brings 'chunk' bus back, Thiruvananthapuram, News, Trending, Social Network, KSRTC, bus, Phone call, Student, Passengers, Kerala

കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി പറഞ്ഞു. സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ്. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നതും. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.

'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?' എന്നായിരുന്നു ഏതാനും ദിവസം മുന്‍പ് കെഎസ്ആര്‍ടിസിയിലേക്കു വന്ന അജ്ഞാതയായ പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ഫോണ്‍ വിളി. ഫോണെടുത്തത് ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ സി.ടി.ജോണിയായിരുന്നു.

ഈരാറ്റുപേട്ട-കൈപ്പള്ളി-കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്‌റ്റോപ്പായി സര്‍വീസ് നടത്തുന്ന ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെണ്‍കുട്ടി വിളിച്ചത്. എല്ലാം ക്ഷമയോടെ കേട്ടിരുന്ന ജോണി പെണ്‍കുട്ടിക്ക് ആശ്വാസകരമായ മറുപടിയും നല്‍കി. എന്തായാലും ഫോണ്‍ സന്ദേശം വൈറലാവുകയും നഷ്ടപ്പെട്ടെന്ന് കരുതിയ ബസ് ആലുവയില്‍ നിന്ന് കണ്ണൂരെത്തുകയും ചെയ്തു.

എന്നാല്‍ 'ആരാധിക'യുടെ ഹൃദയത്തില്‍ തൊട്ടുള്ള അപേക്ഷ കെഎസ്ആര്‍ടിസിക്ക് തള്ളിക്കളയാനായില്ല. കണ്ണൂരില്‍ നിന്ന് വൈകാതെ തന്നെ ബസ് ഈരാറ്റുപേട്ടയിലെത്തി. സര്‍വീസും തുടങ്ങിക്കഴിഞ്ഞു. ബസിനു മുന്നില്‍ തന്നെ ചുവന്ന അക്ഷരത്തില്‍ 'ചങ്ക്' എന്ന പേരും എഴുതി.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയാണ് ആര്‍എസ്‌സി 140ക്ക് 'ചങ്ക് ബസ്' എന്നു പേരിട്ടത്. മാതൃകാപരമായി ആ ഫോണ്‍വിളിക്കു മറുപടി നല്‍കിയ ജോണിക്കു കെഎസ്ആര്‍ടിസിയുടെ അഭിനന്ദനക്കത്തും ഔദ്യോഗികമായി എംഡി അയച്ചു.

ബസ് നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ഏതാനും ദിവസം മുന്‍പ് ഡിപ്പോയിലേക്ക് വിളിച്ച് ഇക്കാര്യത്തില്‍ ആരോടാണു പരാതി പറയേണ്ടതെന്ന് അറിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. എന്നാല്‍ ആരാണു വിളിക്കുന്നതെന്നു ചോദിച്ചെങ്കിലും പേരു പറഞ്ഞില്ല. ഡിഗ്രി വിദ്യാര്‍ഥിയാണ്, ബസിലെ സ്ഥിരം യാത്രക്കാരിയാണ്, ബസിന്റെ ആരാധകരായി തങ്ങള്‍ കുറേ പേരുണ്ടെന്ന മറുപടിയും നല്‍കി. എംഡിക്കു പരാതി കൊടുത്താല്‍ നടപടിയുണ്ടാകുമോ എന്നും ചോദിച്ചു. മാത്രമല്ല പരാതി കൊടുക്കാന്‍ പോകുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

എന്നാല്‍ ഇത്തരത്തിലൊരു പരാതി ആദ്യമായിട്ടാണെന്നും നല്‍കിക്കോളൂ എന്നും ജോണി മറുപടി നല്‍കി. തന്റെ ഫോണ്‍കോള്‍ ഇത്രത്തോളം വൈറലാകുമെന്ന് പെണ്‍കുട്ടി പോലും കരുതിയില്ല.

Keywords: A call from an ardent fan brings 'chunk' bus back, Thiruvananthapuram, News, Trending, Social Network, KSRTC, bus, Phone call, Student, Passengers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?