വരാപ്പുഴ കസ്റ്റഡി മരണം; പറവൂരിലെ ബി ജെ പി ഹര്‍ത്താലിനിടെ ആശുപത്രിയിലേക്ക് കൈക്കുഞ്ഞുമായി പോവുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; യുവതിക്ക് നേരെ അസഭ്യവര്‍ഷം

പറവൂര്‍: (www.kvartha.com 10.04.2018) വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ആശുപത്രിയിലേക്ക് കൈക്കുഞ്ഞുമായി പോവുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വരാപ്പുഴ മേഖല ഉള്‍പ്പെടുന്ന പറവൂര്‍ നിയോജക സഭാ മണ്ഡലത്തിലായിരുന്നു ചൊവ്വാഴ്ച്ച ബി ജെ പിയുടെ ഹര്‍ത്താല്‍.

കാറില്‍ കൈക്കുഞ്ഞുമായി ആശുപത്രയിലേക്ക് പോവുകയായിരുന്ന യുവാവിനെ വണ്ടി തടഞ്ഞ് പുറത്തിറക്കി ബി ജെ പി പ്രവര്‍ത്തകര്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. ഹര്‍ത്താലില്‍ ആരെയും പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് ബി ജെ പി പ്രവര്‍ത്തകര്‍ യുവാവിനെ കയ്യേറ്റം ചെയ്തത്. കുട്ടിയുമായി ആസുപത്രിയിലേക്ക് പോവുകയായിരുന്ന യുവതിയെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ചെയ്തു.

Kerala, Ernakulam, Harthal, Custody, Death, BJP, Hospital, Youngster, Child, Attack, Car, BIP Harthal In Varapuzha; Youngster Travelling With Baby To Hospital attacked

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Ernakulam, Harthal, Custody, Death, BJP, Hospital, Youngster, Child, Attack, Car, BIP Harthal In Varapuzha; Youngster Travelling With Baby To Hospital attacked


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?