ജസീമിന്റെ മരണം: ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും: മുഖ്യന്ത്രി
തിരുവനന്തപുരം: (www.kasargodvartha.com 05.04.2018) മാങ്ങാട്ടെ ജസീമിന്റെ ദുരൂഹ മരണത്തെ കുറിച്ച് ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിന് കാണാതാവുകയും, മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെ കളനാട് റെയില്‍വെ മേല്‍പ്പാലത്തിന് താഴെ ഓവ് ചാലില്‍ നിന്നുമാണ് ജസീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജസീമിന്റെ ഒപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണ് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടുകാര്‍ക്ക് കാട്ടികൊടുത്തത്.
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ജസീമിന്റെ പിതാവിന്റെ പരാതിയില്‍ അന്വേഷണം കാസര്‍കോട് െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപ് കുമാറിന് കൈമാറിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പോലും തൃപ്തികരമല്ലെന്ന് ജസീമിന്റെ പിതാവ് ജാഫറും, കുടുംബാംഗങ്ങളും, ഉദുമ എം.എല്‍ എ .കെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും, ഡി.ജി.പി.യെയും നേരിട്ട് കണ്ട്, ബോദ്ധ്യപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ പഠിച്ച് ആവശ്യമായ നടപടി കൈകൊള്ളുമെന്നും, ആവശ്യമെന്ന് തോന്നുന്ന പക്ഷം പുതിയ അന്വേഷണ ടീമിനെ തന്നെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്‍കി. പിന്നീട് ഡി.ജി.പി.യെ കാണുകയും പരാതി കൈമാറുകയും അദ്ദേഹം തത്സമയം തന്നെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാനും, നിലവില്‍ ബേക്കല്‍ പോലീസ് അന്വേഷിക്കുന്ന മരണവുമായി ബന്ധപ്പെട്ട കഞ്ചാവ് കേസും, ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയ്ക്കകത്തും പുറത്തും ആവശ്യമായത് ചെയ്യാമെന്നും അറിയിച്ചതായി ജസീമിന്റെ പിതാവ് ജാഫര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Top-Headlines, Death, Railway, Pinarayi-Vijayan, Complaint, Ramesh-Chennithala, Jaseem's death; special investigation team will appointed if necessary.
< !- START disable copy paste -->മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ജസീമിന്റെ പിതാവിന്റെ പരാതിയില്‍ അന്വേഷണം കാസര്‍കോട് െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി പ്രദീപ് കുമാറിന് കൈമാറിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പോലും തൃപ്തികരമല്ലെന്ന് ജസീമിന്റെ പിതാവ് ജാഫറും, കുടുംബാംഗങ്ങളും, ഉദുമ എം.എല്‍ എ .കെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും, ഡി.ജി.പി.യെയും നേരിട്ട് കണ്ട്, ബോദ്ധ്യപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ പഠിച്ച് ആവശ്യമായ നടപടി കൈകൊള്ളുമെന്നും, ആവശ്യമെന്ന് തോന്നുന്ന പക്ഷം പുതിയ അന്വേഷണ ടീമിനെ തന്നെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്‍കി. പിന്നീട് ഡി.ജി.പി.യെ കാണുകയും പരാതി കൈമാറുകയും അദ്ദേഹം തത്സമയം തന്നെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് കേസിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാനും, നിലവില്‍ ബേക്കല്‍ പോലീസ് അന്വേഷിക്കുന്ന മരണവുമായി ബന്ധപ്പെട്ട കഞ്ചാവ് കേസും, ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയ്ക്കകത്തും പുറത്തും ആവശ്യമായത് ചെയ്യാമെന്നും അറിയിച്ചതായി ജസീമിന്റെ പിതാവ് ജാഫര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Top-Headlines, Death, Railway, Pinarayi-Vijayan, Complaint, Ramesh-Chennithala, Jaseem's death; special investigation team will appointed if necessary.
Powered by Info News For You

Comments
Post a Comment