മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് പുതിയജീവിതത്തിന് തടസമായതിനാല്‍; എലിവിഷം വാങ്ങിക്കൊടുത്തത് ഓട്ടോ ഡ്രൈവര്‍, കുടുക്കിയത് ആത്മഹത്യാ നാടകം
കണ്ണൂര്‍: (www.kvartha.com 25.04.2018) നാട്ടുകാരെ പരിഭ്രമത്തിലാക്കിയ പിണറായിയിലെ ഒരു കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. കൊലപാതകങ്ങള്‍ നടത്തിയത് കുടുംബത്തില്‍ ആകെ അവശേഷിച്ച മകള്‍ സൗമ്യ. സൗമ്യയെ കൊടുംകൃത്യത്തിന് പ്രേരിപ്പിച്ചത് പുതിയജീവിതത്തിനു കുടുംബം തടസമാണെന്ന ചിന്തയാണെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞു.
അതിനിടെ ജനുവരിയില്‍ സൗമ്യയുടെ മകള്‍ ഐശ്വര്യ മരിച്ചതും വിഷം ഉള്ളില്‍ ചെന്നാണെന്നുള്ളതിനുള്ള ശാസ്ത്രീയ തെളിവുകളും പുറത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തെടുത്തു പരിശോധിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചതിലാണ് എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയത്.
അതിനിടെ, കൊലപാതകങ്ങള്‍ക്കായി സൗമ്യയ്ക്ക് എലിവിഷം വാങ്ങി നല്‍കിയ ഓട്ടോറിക്ഷാ ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65), മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവര്‍ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണു സൗമ്യയെ(28) പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സൗമ്യ നടത്തിയ ആത്മഹത്യാ നാടകമാണ് ഒടുവില്‍ അവരെ കുടുക്കിയത്. അസ്വസ്ഥത കാട്ടി ചികില്‍സ തേടിയതു തനിക്ക് ഈ കൊലപാതകങ്ങളില്‍ പങ്കില്ലെന്നു വരുത്താനാണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്നു വരുത്താനായിരുന്നു ശ്രമം. കൊലപാതകം ആസൂത്രണം ചെയ്തതു രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നും കണ്ടെത്തി. കേസില്‍ സൗമ്യയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
അതേസമയം എലിവിഷം സൗമ്യക്ക് എത്തിച്ചുകൊടുത്ത ഓട്ടോഡ്രൈവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ, കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടന്നുവരുന്നതേയുള്ളു. ഓട്ടോ ഡ്രൈവറെയും സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Auto driver bought rat poison and gave it to Soumya, Kannur, News, Local-News, Trending, Crime, Criminal Case, Police, Court, Arrest, Kerala.

Powered by Info News For You

Comments
Post a Comment