കഴുത്തറുത്ത് മരിച്ചത് പാന്‍മസാല വില്‍പനക്കാരനെന്ന് പോലീസ്; ബന്ധുക്കളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു, മരണത്തിനുള്ള കാരണം അജ്ഞാതം

കാസര്‍കോട്: (www.kasargodvartha.com 02.04.2018) നായന്മാര്‍മൂല പാണലത്ത് സ്വയം കഴുത്തറുത്ത് മരിച്ചത് പാന്‍മസാല വില്‍പനക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാണ് (30) സ്വയം കഴുത്തറുത്ത് മരിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ഐഡി കാര്‍ഡില്‍ നിന്നുമാണ് കര്‍ണാടക സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് ബന്ധുക്കളെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി ഓടിയ ഹരീഷ് സ്വയം കഴുത്തറുത്ത് മരിച്ചത്. സംഭവം കണ്ട കരിമ്പ് വ്യാപാരി ബോധരഹിതനായിവീഴുകയും ചെയ്തിരുന്നു. ഹരീഷ് നായിക്കിന്റെ വസ്ത്രത്തില്‍ നിന്നും ഭാര്യയോടൊപ്പമുള്ള ഒരു ഫോട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Investigation, Police, Top-Headlines, Suicide death; Police investigation for Family details
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?