ഡോക്ടര്‍മാരുടെ സമരം; ജില്ലാ ആശുപത്രിയില്‍ നിന്നും രോഗികള്‍ ഒഴിഞ്ഞുപോകുന്നു, ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2018) ഒ.പി സൗകര്യം വൈകിട്ടു വരെ നീട്ടുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം കാരണം മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. ഇതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും, കാസര്‍കോട് ജനറല്‍ ആശുപത്രിയും അടച്ചപൂട്ടല്‍ ഭീഷണിയിലായിരിക്കുകയാണ്.

ആവശ്യത്തിനു ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സൗകര്യം വൈകിട്ട് ആറു വരെ നീട്ടുന്നതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം ഒഴികെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സമരത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഒ.പി കൗണ്ടറിനു മുന്നില്‍ 'ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഒപി പ്രവര്‍ത്തിക്കില്ലെന്ന' ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പല രോഗികളും മലയോര പ്രദേശങ്ങളില്‍ നിന്നടക്കം സമരം നടക്കുന്ന വിവരം അറിയാതെ എത്തുകയും തിരിച്ചുപോവുകയും ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളെ സൂപ്രണ്ടും കാഷ്വാലിറ്റി ഡോക്ടറും പരിശോധിക്കുന്നുണ്ട്. വാര്‍ഡിലുള്ളവര്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ വാര്‍ഡുകള്‍ അടച്ചിടേണ്ടിവരും.


നാളെയും മറ്റന്നാളും ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികളോട് നേരത്തെ ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തിലാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ പറയുന്നത്. ജില്ലയില്‍ സമരം പൂര്‍ണമാണെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഡോ. വി.സുരേശന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Keywords: Kasaragod, Kerala, News, Kanhangad, Doctors, Strike, General-hospital, Closed In Threat, Doctors strike; Hospitals in Dilemma. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?