ശ്രീജീത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു, രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കാഞ്ഞങ്ങാട്ട് പ്രകടനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2018) വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുന്ന ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് യു ഡി എഫ് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി.

ശ്രീജിത്തിന്റെ കൊലക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കൊലക്ക് കാരണമായ ഗുഢാലോചന പുറത്ത് കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അഡ്വ. കെ.കെ. നാരായണന്‍, പി.വി. സുരേഷ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍, ഡി.വി. ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, രാജു കട്ടക്കയം, റംസാന്‍ ആറങ്ങാടി, കെ.പി.മോഹനന്‍, പത്മരാജന്‍ ഐങ്ങോത്ത്, സി.കെ. റഹ് മത്തുല്ല, കുഞ്ഞഹ് മദ് പുഞ്ചാവി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Strike, custody, Death, C B I, Kochi, Sreejith's death; Demand for CBI prob.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?