ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കള്ളനോട്ട്; അരുണിനെ പാലായിലെത്തിച്ചു തെളിവെടുത്തു

പാലാ:(www.kvartha.com 07/04/2018) വിവിധ സ്ഥലങ്ങളിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കള്ളനോട്ടു നിക്ഷേപിച്ച കേസില്‍ പിടിയിലായ പാലാ ഓലിക്കല്‍ അരുണ്‍ ജോസഫിനെ പോലീസ് തെളിവെടുപ്പിനെത്തിച്ചു. പാലാ എസ്ബിഐ എടിഎം, ഫെഡറല്‍ ബാങ്ക് എടിഎം എന്നിവിടങ്ങളിലെ സിഡിഎമ്മുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി പുതിയ കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ സ്റ്റേഡിയം ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തി. രണ്ടായിരം രൂപയുടെ 150 കള്ളനോട്ടുകളാണ് അരുണ്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത്.

ഇവയില്‍ 52 എണ്ണം പാലാ, തൊടുപുഴ, ആലുവ, എറണാകുളം എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിക്ഷേപിച്ചു. 1,04,000 രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. 98 വ്യാജനോട്ടുകള്‍ പോലീസ് അരുണിന്റെ പക്കല്‍ നിന്നും കസ്റ്റഡിയിലെടുത്തു. ആകെ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് നിര്‍മ്മിച്ചതെന്ന് പോലീസ് പറയുന്നു. തെളിവെടുപ്പ് ശനിയാഴ്ച്ചയും തുടരും. ആലുവ, എറണാകുളം എന്നിവിടങ്ങിളിലെ സിഡിഎമ്മുകളില്‍ ശനിയാഴ്ച്ച എത്തിച്ച് തെളിവെടുക്കും. പാലാ സിഐ രാജന്‍ കെ. അരമന, എസ്ഐ അഭിലാഷ് കുമാര്‍, എഎസ്ഐമാരായ ജയചന്ദ്രന്‍, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.


News, Kerala, Case, Police, Custody, Remanded, Fake currency notes on cash deposit machines; Arun was taken to Palai and took evidence

അരുണിനെ തിങ്കളാഴ്ച വരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. അതേസമയം പാലായിലെ സഹകരണ ബാങ്കില്‍ നിന്നും അരക്കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അരുണിന്റെ മാതാവ് മറിയാമ്മ സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് സബ് ജയിലില്‍ നിന്നും മറിയാമ്മയെ കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കസ്റ്റഡിയില്‍ വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Case, Police, Custody, Remanded, Fake currency notes on cash deposit machines; Arun was taken to Palai and took evidence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?