വൃദ്ധയുടെ മൃതദേഹം ഖബറടക്കാത്ത സംഭവം; ജമാഅത്ത് കമ്മിറ്റിക്കെതിരായ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷന്‍

കൊല്ലം: (www.kvartha.com 07.04.2018) വൃദ്ധയുടെ മൃതദേഹം ഖബറടക്കാത്ത സംഭവത്തില്‍ ജമാഅത്ത് കമ്മിറ്റിക്കെതിരായി ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട്  വനിതാ കമ്മീഷന്‍. കൊല്ലം വടക്കേവിള പാലത്തറ ബ്രാഹ്മണന്‍തറ വീട്ടില്‍ തൊണ്ണൂറ്റിയഞ്ചുകാരിയായ ഖദീജയുടെ മൃതദേഹമാണ് ഖബറടക്കാന്‍ ജമാഅത്ത് കമ്മിറ്റി വിസമ്മതിച്ചതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ജമാഅത്ത് സെക്രട്ടറി നല്‍കിയ പ്രാഥമിക വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉത്തരവിട്ടത്.

Kerala, News, Kollam, Dead Body, Complaint, Jamath Committee, Dead body burial late; Women's commission order to investigate.

പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍, ആര്‍.ഡി.ഒ, വഖഫ് ബോര്‍ഡ് തിരുവനന്തപുരം ഡിവിഷനല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍.ഡി.ഒയുടെ അന്വേഷണം തഹസില്‍ദാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്‍ മുഖേനയാണ് നടത്തേണ്ടത്.

കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് ഖദീജ മരണപ്പെട്ടത്. ഖദീജയുടെ മക്കളും തട്ടാമല ജമാഅത്ത് അംഗങ്ങളാണ്. ഖദീജയുടെ ഭര്‍ത്താവ് അറുപത് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്ന പുനുക്കന്നൂരില്‍ നിന്ന് അനുവാദം ലഭിച്ചാലേ ഖബറടക്കാന്‍ കഴിയൂ എന്നാണ് ആദ്യം പറഞ്ഞത്. ഇതുപ്രകാരമുള്ള പത്രിക ഹാജരാക്കിയെങ്കിലും ജമാഅത്ത് സെക്രട്ടറി അനുവാദം നല്‍കിയില്ല. ഇരവിപുരം പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ജമാഅത്ത് കമ്മിറ്റി വിസമ്മതം തുടര്‍ന്നു. രാവിലെ പത്ത് മണിക്ക് ഖബറടക്കം നിശ്ചയിച്ച് ബന്ധുക്കളെല്ലാം എത്തിയെങ്കിലും അനിശ്ചിതത്വം തുടര്‍ന്നു. വൈകുന്നേരത്തോടെ ബന്ധുക്കളുടെ വിഷമസ്ഥിതി മനസ്സിലാക്കി കിളികൊല്ലൂര്‍ കിഴക്കേക്കര ജമാഅത്ത് സൗകര്യം അനുവദിക്കുകയും രാത്രി ഏഴരയോടെ ഖബറടക്കം നടക്കുകയും ചെയ്തു.

തലേദിവസം രാത്രിയാണ് മരണം നടന്നത്. മാതാവിന്റെ മൃതദേഹത്തോട് ഈ രീതിയില്‍ അനാദരവും ക്രൂരതയും കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മൂന്ന് പെണ്‍മക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. സംഭവത്തില്‍ നിയമപരമായ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Dead Body, Complaint, Jamath Committee, Dead body burial late; Women's commission order to investigate.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?