റേഡിയോ ജോക്കിയുടെ കൊലപാതകം; നൃത്താധ്യാപികയെ ചോദ്യം ചെയ്ത പോലീസ് ആശയക്കുഴപ്പത്തില്‍, പോലീസിനെ കുഴക്കിയ അധ്യാപികയുടെ വെളിപ്പെടുത്തല്‍ പുറത്ത്

തിരുവനന്തപുരം: (www.kvartha.com 07.04.2018) റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പോലീസിനെ കുഴക്കിയ നൃത്താധ്യാപികയുടെ വെളിപ്പെടുത്തല്‍ പുറത്ത്. അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാനിരിക്കുന്നതിനിടയിലാണ് ഗള്‍ഫിലെ തന്നെ ഒരു എഫ്എം ചാനലിലൂടെ നൃത്താധ്യാപിക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ താന്‍ രാജേഷുമായി സംസാരിക്കുകയായിരുന്നു എന്നും അക്രമത്തെ തുടര്‍ന്ന് ഇരയുടെ അവസാന കരച്ചില്‍ താനാണ് കേട്ടതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ''അയ്യോ, എന്നെ കൊല്ലരുത്...ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല...എന്നെ കൊല്ലരുതേ,'' എന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടെന്നും ഉടന്‍ തന്നെ ഇക്കാര്യം കൂട്ടുകാരെ വിളിച്ച് അറിയിച്ചെന്നുമാണ് വെളിപ്പെടുത്തല്‍.  പോലീസാണ് ഒടുവില്‍ രാജേഷിന്റെ മരണ വിവരം അറിയിച്ചത്.

Former Kerala radio jockey's murder: Qatar woman breaks her silence, Thiruvananthapuram, News, Probe, Teacher, Mobile Phone, Police, Media, Trending, Kerala.

കൊലയ്ക്കു പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തി. തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. മുന്‍ ഭര്‍ത്താവ് പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷുമായും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്നും യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതി റേഡിയോയ്ക്ക് കൊടുത്ത ബൈറ്റിന്റെ വീഡിയോ വൈറലാണ്. മാധ്യമങ്ങള്‍ പറയുന്നതിനും അപ്പുറത്തുള്ള ഒരു സൗഹൃദമായിരുന്നു തങ്ങളുടേതെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ഖത്തറില്‍ രാജേഷ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭര്‍ത്താവ് പരാതി നല്‍കുകയും എട്ടുമാസം മുമ്പ് രാജേഷിനെ സ്ഥാപനം പുറത്താക്കുകയും ചെയ്തു. ഒരു കുടുംബസ്ഥന്‍ ആയിരുന്നതിനാല്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുപോന്നു കഴിഞ്ഞും താന്‍ സമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു.

മൂന്ന് മാസം മുമ്പ് ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. തങ്ങളെ ഇനി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നാണ് ആലപ്പുഴയിലെ മാതാപിതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ മന:സാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് താന്‍ പിന്തുടര്‍ന്നതെന്നും ഇവര്‍ പറയുന്നു. കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘം വിദേശത്തേക്ക് പോകാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയതായിട്ടാണ് വിവരം. കേസില്‍ യുവതിയില്‍ നിന്നും മൊഴിയെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

നൃത്താധ്യാപികയായ യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ യുവതിയുടെ മൊഴി പുറത്തു വന്നതോടെ അന്വേഷണം വീണ്ടും കുഴയുകയാണ്. യുവതിയുടെ വ്യവസായിയായ ഭര്‍ത്താവ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും അഞ്ചു ലക്ഷം റിയാലിന്റെ കടക്കാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ യുവതിക്കും ഭര്‍ത്താവിനും രാജ്യത്തു നിന്നും പുറത്തു പോകുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ തുക നല്‍കിയത് ആരാണെന്നത് സംശയകരമാണ്.

മൂന്ന് മാസം മുമ്പ് ഭാര്യയുമായുള്ള വിവാഹബന്ധം വിച്ഛേദിച്ച് പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് താനെന്നും വ്യവസായി ഒരു അഭിമുഖത്തില്‍ പറയുന്നതും പുറത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൊല്ലം ജില്ലയില്‍ നിന്നും സനു എന്ന 33 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ടു വാളുകളും പിടിച്ചെടുത്തു. എന്നാല്‍ കൊലപാതകത്തില്‍ സനു നേരിട്ട് പങ്കെടുത്തില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഗൂഢാലോചനയില്‍ പങ്കാളിയാണ്. മാര്‍ച്ച് 27 ന് തന്റെ സ്റ്റുഡിയോയില്‍ രാജേഷും കൂട്ടുകാരന്‍ കുട്ടനും ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. രാജേഷ് കൊല്ലപ്പെട്ടപ്പോള്‍ കുട്ടന്‍ രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former Kerala radio jockey's murder: Qatar woman breaks her silence, Thiruvananthapuram, News, Probe, Teacher, Mobile Phone, Police, Media, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?