ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്; ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2018) ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും. പാക്കത്തെ പി കെ ശ്രീധരനെ(48)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) 7000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.

2017 നവംബര്‍ 4നാണ് കേസിനാസ്പദമായ സംഭവം. ശ്രീധരന്‍ ഓടിച്ച ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന തൃക്കണ്ണാട്ടെ ഗോപാലകൃഷ്ണന്റെ മകന്‍ ദിനേശന്‍(45), മാങ്ങാട്ടെ ഹനീഫയുടെ ഭാര്യ ഹസീന(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൗവ്വലില്‍ നിന്നും മാങ്ങാട്ടേക്ക് പോകുമ്പോള്‍ ബേക്കല്‍ എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടുമറിഞ്ഞ ഓട്ടോയില്‍ നിന്നും തെറിച്ചുവീണ് ദിനേശനും ഹസീനക്കും പരിക്കേല്‍ക്കുകയായിരുന്നു.

Kerala, Kasaragod, Kanhangad, News, Auto Driver, Fine, Hospital, Passenger, Injured, Passenger Injured In Auto Accident; Fine And Imprisonement For Driver

സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയിലാണ് അപകടം വരുത്തിയ ഓട്ടോഡ്രൈവര്‍ പി കെ ശ്രീധരന്റെ പേരില്‍ ബേക്കല്‍ പോലീസ് കേസെടുത്തത്. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരമായി 3000രൂപ വീതം നല്‍കുവാനും 1000 രൂപ പിഴ അടക്കാനും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Kanhangad, News, Auto Driver, Fine, Hospital, Passenger, Injured, Passenger Injured In Auto Accident; Fine And Imprisonement For Driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?