സാമൂഹ്യ വിരുദ്ധരും ലഹരി മാഫിയയും അരങ്ങുവാഴുന്ന നഗരത്തില്‍ പുതിയ സി.സി.ടി.വി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: (www.kasargodvartha.com 23.04.2018) സാമൂഹ്യ വിരുദ്ധരും ലഹരി മാഫിയയും അരങ്ങുവാഴുന്ന കാസര്‍കോട് നഗരത്തില്‍ പുതിയ സി.സി.ടി.വി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും, പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തും, ജനറല്‍ ആശുപത്രി പരിസരത്തും കാസര്‍കോട് നഗരസഭാ സ്ഥാപിച്ച സി.സി.ടി.വിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച രാവിലെ 10:30ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിക്കുക. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്താണ് ഉദ്ഘാടനച്ചടങ്ങ്. നഗരസഭാ ചെയര്‍പേര്‍സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും.
ഇത് ആദ്യമായിട്ടാണ് കാസര്‍കോട് നഗരസഭാ നഗരത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നത്. 5 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ക്യാമറയുടെ മുഴുവന്‍ നിയന്ത്രണവും പരിപാലനവും നഗരസഭക്ക് തന്നെയാണ്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പുതുതായി ക്യാമറ സ്ഥാപിക്കുന്നതിനുമായി 2018-19 ബജറ്റില്‍ 8 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CCTV, Beefathima Ibrahim, K.G Simon, New CCTV will be inaugurated on Tuesday.
< !- START disable copy paste -->സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും, ലഹരി മാഫിയയുടെ പ്രവര്‍ത്തനം തടയുന്നതിനും, നഗരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും പുതിയ സി.സി.ടി.വിയുടെ പ്രവര്‍ത്തനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതന സംവിധാനമുള്ള പുതിയ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് നിരീക്ഷിക്കാന്‍ സാധിക്കും.
ഇത് ആദ്യമായിട്ടാണ് കാസര്‍കോട് നഗരസഭാ നഗരത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നത്. 5 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ക്യാമറയുടെ മുഴുവന്‍ നിയന്ത്രണവും പരിപാലനവും നഗരസഭക്ക് തന്നെയാണ്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പുതുതായി ക്യാമറ സ്ഥാപിക്കുന്നതിനുമായി 2018-19 ബജറ്റില്‍ 8 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, news, CCTV, Beefathima Ibrahim, K.G Simon, New CCTV will be inaugurated on Tuesday.
Powered by Info News For You

Comments
Post a Comment