കഞ്ചാവ് റെയ്ഡുകള്‍ ശക്തമായപ്പോള്‍ ലഹരി മാഫിയ മയക്ക് ഗുളികളുമായി രംഗത്ത്
കോട്ടയം: (www.kvartha.com 18.04.2018) കേരളത്തില്‍ കഞ്ചാവ് റെയ്ഡുകള്‍ ശക്തമായപ്പോള്‍ ലഹരി മാഫിയ മയക്ക് ഗുളികകളുമായി രംഗത്ത്. എക്‌സൈസ് പിടികൂടിയ കമ്പം സ്വദേശി ജയപ്രകാശി (27)നെ ചോദ്യം ചെയ്തതോടെയാണ് മയക്കു മരുന്നു ലോബിയുടെ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിഞ്ഞത്. കേരളത്തിലെ വിവിധ ജില്ലകളില്‍ മയക്കു ഗുളികള്‍ വിതരണം ചെയ്യുന്ന ഏജന്റാണ് ജയപ്രകാശ്. മുന്‍പ് കഞ്ചാവ് കച്ചവടമായിരുന്നു. കേരളത്തില്‍ പോലീസും എക്‌സൈസും റെയ്ഡ് ശക്തമാക്കിയതോടെയാണ് മയക്കു ഗുളികയിലേക്ക് തിരിഞ്ഞത്.
കഞ്ചാവിനേക്കാള്‍ സുരക്ഷിതമായി എത്തിക്കാന്‍ കഴിയും എന്നതാണ് മയക്കു ഗുളിക വിതരണത്തിനുള്ള ഗുണമെന്നും ഇയാള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ ജംഗ്ഷനില്‍ നിന്നും എക്‌സൈസ് കമ്മീഷണറുടെയും എക്‌സൈസ് ഇന്റലിജന്‍സ് യൂണിറ്റിന്റെയും പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് മഫ്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കറങ്ങുകയായിരുന്നു. ഒടുവില്‍ ഇന്നലെ ജയപ്രകാശ് ഗുളികളുമായി കേരളത്തില്‍ എത്തുമെന്ന അതീവ രഹസ്യ വിവരം ഇന്റലിജന്‍സിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ചു. ഇതേ തുടര്‍ന്ന് വല വിരിച്ച് കാത്തു നില്‍ക്കുകയായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍.
മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട നൈട്രോ സെഫാമിന്റെ 200 ഗുളികകളാണു പ്രകാശില്‍ നിന്നും പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണു ഗുളികകളെന്നും കേരളത്തിലേക്കു ഇത്തരത്തിലുള്ള മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ജയപ്രകാശെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മാനസിക രോഗികള്‍ക്കു വേണ്ടി ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗുളികളായ നൈട്രോ സെഫാമിന്റെ 10 എംജിയില്‍പ്പെട്ട ഗുളികളാണു പിടികൂടിയത്.
അപൂര്‍വം ചില മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമാണു ഈ മരുന്നു ലഭിക്കുന്നത്. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍.ശിവപ്രസാദ്, എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, പ്രവന്റീവ് ഓഫീസര്‍ വി.ആര്‍. രാജേഷ്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ അംഗങ്ങളായ സുനില്‍കുമാര്‍, ബിനീഷ് സുകുമാരന്‍, സന്തോഷ് മൈക്കിള്‍, ഗിരീഷ് കുമാര്‍, ഫിലിപ്പ് തോമസ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ ബിനോയി കെ. മാത്യു, വിനോദ്, ഹരി, വിദു, ഷാനവാസ് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, News, Drugs, Tablet, Ganja, Sale, Alcohol Mafia, Crime,Drug tablet sale; youth arrested

Powered by Info News For You

Comments
Post a Comment