വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ രൂപത്തില്‍ കല്യാണക്കുറി; വേറിട്ട ആശയവുമായി വധൂവരന്‍മാര്‍

ബംഗളൂരു: (www.kvartha.com 19.04.2018) വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ രൂപത്തില്‍ കല്യാണക്കുറി ഇറക്കി വേറിട്ട ആശയവുമായി വധൂവരന്‍മാര്‍. കര്‍ണാടകയില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരമാവധി വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമായി പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനിടെയാണ് വേറിട്ട ചിന്തയുമായി ഒരു നവവരനും വധുവും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ രൂപത്തില്‍ കല്യാണക്കുറി അച്ചടിച്ചിരിക്കുന്നത്.

ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര്‍ എന്ന യുവാവും ഇയാളുടെ പ്രതിശ്രുത വധു ജ്യോതിയുമാണ് ഈ വേറിട്ട ആശയത്തിന് പിന്നില്‍. ഏപ്രില്‍ 27നാണ് ഇവരുടെ വിവാഹം. അടുത്ത മാസം പകുതിയോടെ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ വിവാഹ ക്ഷണക്കത്ത് വോട്ടേഴ്‌സ് ഐ.ഡിയുടെ മാതൃകയില്‍ അച്ചടിച്ചിരിക്കുകയാണ് ഇവര്‍.

This Karnataka couple found a unique way to urge their wedding guests to vote!, Bangalore, News, Election, Trending, Marriage, Voters, Friends, National

കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കന്നഡ സ്രുജനശീല ബലഗ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഗോവയില്‍ റെയില്‍വേ ഉദ്യോഗസ്ഥനുമാണ് സിദ്ധപ്പ. വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കരിബസപ്പ ഗോണ്ഡിയുമായി സിദ്ധപ്പ പങ്കുവച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ കൂടി നിര്‍ദേശപ്രകാരമാണ് വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ രൂപത്തിലാക്കിയത്.

Keywords: This Karnataka couple found a unique way to urge their wedding guests to vote!, Bangalore, News, Election, Trending, Marriage, Voters, Friends, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?