സൂപ്പര്‍ കപ്പ്; കേരളത്തിന്റെ ജയന്റ് കില്ലേര്‍സ് ഇന്ന് ബംഗളൂരു എഫ് സിക്കെതിരെ

ഭൂവനേശ്വര്‍:(www.kvartha.com 01.04.2018) സൂപ്പര്‍ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഞായറാഴ്ച്ച ഐ ലീഗിലെ അട്ടിമറിവീരന്മാരായ ഗോകുലം എഫ് സി ഐ എസ് എല്‍ റണ്ണേര്‍സ് അപ്പായ ബംഗളൂരുവുമായി കൊമ്പുകോര്‍ക്കും. ഗോകുലത്തിന് ബംഗളൂരു ഒരു 'ഹിമാലയന്‍ ടാസ്‌ക്ക്' തന്നെയാണെങ്കിലും കഴിഞ്ഞ ദിവസം ഐസോല്‍ ചെന്നൈയിനെ വീഴ്ത്തിയത് ഉള്‍പ്പെടെ ഐലീഗ് ക്ലബുകള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രകടനം ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടും. ഗോകുലം തന്നെ പ്ലേ ഓഫില്‍ ഐ എസ് എല്‍ ക്ലബ്ബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. അന്ന് ഇരട്ട ഗോളുകളുമായി തിളങ്ങിയ ഹെന്റി കിസേക്ക ഉള്‍പ്പെടെ ആറു വിദേശതാരങ്ങളുമായാണ് ഗോകുലം ഭുവനേശ്വറില്‍ എത്തിയിരിക്കുന്നത്. യുവതാരങ്ങളായ അര്‍ജുനും സല്‍മാനും അടക്കം ടീം മുഴുവന്‍ മികച്ച ഫോമിലാണ് എന്നത് ബിനോ ജോര്‍ജ്ജിനും സംഘത്തിനും പ്രതീക്ഷ നല്‍കുന്നുണ്ട്.

National, Orissa, Bhuvaneswar, Sports, Football, News, Gokulam Kerala FC, Bengaluru FC, Indian Super Cup, Match, Indian Super Cup; Gokulam kerala FC faces Bengaluru FC

പ്രീ സീസണില്‍ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. പക്ഷേ അന്ന് കണ്ട ഗോകുലത്തെയാവില്ല ഇന്ന് ബംഗളൂരുവിന് നേരിടേണ്ടി വരിക. ഐ ലീഗിലെ ഹോട്ട് ഫേവറിറ്റുകളെയെല്ലാം ചാമ്പലാക്കിയെത്തുന്ന ഗോകുലത്തിന് ഇന്ന് പ്രഹരശേഷി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഞായറാഴ്ച്ച് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും സംപ്രേക്ഷണം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Orissa, Bhuvaneswar, Sports, Football, News, Gokulam Kerala FC, Bengaluru FC, Indian Super Cup, Match, Indian Super Cup; Gokulam kerala FC faces Bengaluru FC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?