ഹിന്ദു സമാജോത്സവത്തിന്റെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റിയില്ല; നാട്ടുകാരില്‍ പ്രതിഷേധം
ബദിയടുക്ക: (www.kasargodvartha.com 29.04.2018) കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ നടന്ന ഹിന്ദു സമാജോത്സവത്തിന്റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നു. സാധാരണ പരിപാടി കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ കൊടിതോരണങ്ങളും മറ്റും അഴിച്ചുമാറ്റേണ്ടതാണ്. എന്നാല്‍ മൂന്നാം ദിവസമായിട്ടും ഇതുവരെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ സംഘാടകരോ അഴിപ്പിക്കാന്‍ പോലീസോ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വിളിച്ചുവരുത്തുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസ് ഇറങ്ങിത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം പരിപാടിയില്‍ വെച്ച് വി.എച്ച്.പി വനിതാ നേതാവ് വര്‍ഗീയ പരാമര്‍ശം നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, festoons not removed; natives protested < !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, festoons not removed; natives protested < !- START disable copy paste -->
Powered by Info News For You

Comments
Post a Comment