തൊടുപഴയിലെ പ്രതികളെ എല്ലാം അടയ്ക്കുന്നത് മൂവാറ്റുപുഴ ജയിലില്‍, മുട്ടം ജയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

മുട്ടം:(www.kvartha.com 06/04/2018) അധികൃതരുടെ നിസംഗത മൂലം മുട്ടം ജില്ലാ ജയില്‍ അവഗണനയില്‍. കാലങ്ങളായി നിര്‍മാണത്തിലിരിക്കുന്ന ജയില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി. ജില്ലാ ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മുട്ടത്തെ കോടതികളില്‍ നിന്നും ശിക്ഷിക്കപ്പെടുന്നതോ റിമാന്‍ഡ് ചെയ്യപ്പെടുന്നതോ ആയ പ്രതികളെ മൂവാറ്റുപുഴയിലെ സബ്ജയിലിലെത്തിക്കണം.

ജില്ലയില്‍ ദേവികുളത്തും പീരുമേട്ടിലുമാണ് ഓരോ ജയിലുകള്‍ ഉളളത്. ഇതു രണ്ടും സബ് ജയിലുകളാണ്. കഞ്ഞിക്കുഴി, മുരിക്കാശേരി, ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെടുന്ന കേസുകളിലെ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലാണ് പാര്‍പ്പിക്കുന്നത്. മുട്ടത്ത് പത്തോളം കോടതികളും ഇടുക്കിയില്‍ മൂന്ന് കോടതികളുമുണ്ട്. ഈ കോടതികളില്‍ നിന്ന് മൂവാറ്റുപുഴയില്‍ എത്തിക്കുന്ന പ്രതികളെ പിന്നീട് ജയിലില്‍ നിന്ന് മുട്ടം, ഇടുക്കി കോടതികളില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ കോടതിക്ക് പുറത്ത് വച്ചുതന്നെ പോലീസിനെ വെട്ടിച്ച് പ്രതികള്‍ കടന്നു കളയുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

 News, Kerala, Jail, Police, Accused, Court, Building, Demand for completion of Muttom jail


പിന്നീട് പ്രതിയെ പിടിക്കാന്‍ ഉളള ശ്രമത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകുന്നു. ഇങ്ങനെ പോലീസിനെ വെട്ടിച്ചു കടന്നു പോയ പ്രതികളില്‍ ചിലരെ ഇപ്പോഴും പിടികിട്ടാനുണ്ട്. പൊതുവേ ജില്ലയില്‍ പോലീസുകാരുടെ എണ്ണം കുറവാണ്. പ്രതിയെ കോടതിയില്‍ എത്തിക്കുന്നതും തിരിച്ച് കൊണ്ടു പോകുന്നതും സര്‍വീസ് ബസുകളിലാണ്. പ്രത്യേകം വാഹനങ്ങള്‍ ഇല്ല. അതു കൊണ്ട് തന്നെ പ്രതികള്‍ക്ക് രക്ഷപെടാനും അവസരമുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മുട്ടത്തെ ജില്ലാ ജയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ പരിഹാരമുണ്ടാവുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്.

ഇതിനിടെ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ജയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണമെന്നും പറയപ്പെടുന്നു. 35 പ്രതികള്‍ക്ക് കിടക്കാവുന്ന സെല്ലുകളാണ് ഇവിടെ പണി തീര്‍ത്തിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാകാറായ ജയില്‍ കെട്ടിടം ഇപ്പോള്‍ നശിച്ചു കൊണ്ടിരിക്കുന്നു. ജയില്‍ സെല്ലുകളുടെ പണി തീര്‍ത്തതല്ലാതെ മറ്റ് യാതൊരു വിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.

പണി തീര്‍ത്തിയായിരിക്കുന്ന കെട്ടിടം ഇപ്പോള്‍ കന്നുകാലികളുടെ താവളമായി മാറിയിരിക്കുന്നു. ജയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയാല്‍ നിര്‍മിച്ച കെട്ടിടം കാലഹരണപ്പെട്ട് നശിക്കുമെന്നതാണ് വാസ്തവം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Jail, Police, Accused, Court, Building, Demand for completion of Muttom jail 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?