കല്യാണ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനിടയില്‍പെട്ട് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട് (www.evisionnews.co): കല്യാണ വീട്ടില്‍ നിന്നും ബസ് പിന്നിലേക്കെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴുവയസുകാരി ദാരുണമായി മരിച്ചു. മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ബല്ലാകടപ്പുറത്തെ ബന്ധു വീട്ടിലെ വിവാഹത്തിന് മാതാവിനൊപ്പമെത്തിയതായിരുന്നു നാസിറ. ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ തല്‍ക്ഷണം മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: മുഹമ്മദ്.
Powered by Info News For You

Comments
Post a Comment