പിണറായി കൂട്ടക്കൊലക്കേസ്; പ്രതി സൗമ്യയ്ക്കുവേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
കണ്ണൂര്‍ : (www.kvartha.com 27.04.2018) പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയ്ക്കുവേണ്ടി ക്രമിനില്‍ വക്കീല്‍ അഡ്വ.ആളൂര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നു രണ്ടുപേര്‍ വിളിച്ചിരുന്നുവെന്നും സാഹചര്യം ഒത്തു വന്നാല്‍ മുംബൈയില്‍ നിന്നും താന്‍ പറന്നെത്തുമെന്നും ആളൂര്‍ ഒരു മാധ്യമത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
തൃശൂരില്‍ ഓടുന്ന ട്രെയിനില്‍ വച്ച് സൗമ്യയെന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധത്തിലെ പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ ക്രിമിനല്‍ അഭിഭാഷകനാണ് ആളൂര്‍. വാദിക്കുന്ന കേസിലൊക്കെ പ്രതികളെ ഈസിയായി കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാനും ആളൂറിന് കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന സൗമ്യയ്ക്കു വേണ്ടിയും അഡ്വ. ആളൂര്‍ എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.

ഇതിനിടെ, സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ തലശ്ശേരിയില്‍ എത്തിക്കുന്ന കിഷോറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
സൗമ്യയും കിഷോറും ഒന്നിച്ച് താമസിച്ചിരുന്ന സമയത്താണ് 2012 ല്‍ കീര്‍ത്തന മരിച്ചത്. കീര്‍ത്തനയെയും കൊന്നതാണെന്ന് സംശയിക്കുന്ന പോലീസ് ഇതില്‍ കിഷോറിന് പങ്കുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഛര്‍ദിയെ തുടര്‍ന്നാണ് കീര്‍ത്തനയും മരിച്ചത്. ഇപ്പോള്‍ മരണം നടന്ന് ആറു വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയ പരിശോധനകളും സാധ്യമല്ല. അതുകൊണ്ടു തന്നെ കിഷോറിന്റെ മൊഴി ഈ വിഷയത്തില്‍ നിര്‍ണായകമാണ്. മകളെ താന്‍ കൊന്നിട്ടില്ലെന്ന് സൗമ്യ ഉറപ്പിച്ചുപറയുന്ന സാഹചര്യത്തിലാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Advocate BA Aloor to represent Pinarayi murder case accused, Kannur, News, Trending, Local-News, Thalassery, Mumbai, Report, Media, Thrissur, Family, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment