കാവുഗോളി റോഡ് പ്രവൃത്തി: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നല്‍കി
കാസര്‍കോട് (www.evisionnews.co): ചൗക്കി കടപ്പുറം കാവുഗോളി പടിഞ്ഞാര്‍ റോഡ് പണിയില്‍ കൃത്രിമം നടന്നതായി യൂത്ത് ലീഗ് ചൗക്കി പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി ആരോപിച്ചു. റോഡ് പ്രവൃത്തിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നല്‍കി. പ്രവൃത്തി പരിശോധിക്കണമെന്നും ശരിയായ രീതിയില്‍ പണിയെടുക്കാത്ത കരാറുകാരനെ കൊണ്ട് വീണ്ടും പണി ചെയ്യിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സഫ്വാന്‍ ചൗക്കി, ബിലാല്‍ ചൗക്കി, ഷംസീര്‍ ചൗക്കി, ഷരീഫ് ചൗക്കി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment