സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍!

മലപ്പുറം: (www.kasargodvartha.com 21.04.2018) കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്സ് ഓഫ് ട്രൂത്ത്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കൊല്ലം സ്വദേശികളായ ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പിടിയിലായവര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി അറിയിച്ചു. അന്വേഷണം ഹര്‍ത്താലാഹ്വാനത്തിനു പിറകിലെ ആര്‍ എസ് എസ് നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ് പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Kerala, Malappuram, Harthal, RSS, arrest, news, Social-Media, Custody, Manjeri, Whatsapp Group, Call For Fake Social Media Harthal; 5 RSS Workers Arrested

20 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അതേസമയം, മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനും 'വോയ്സ് ഓഫ് ട്രൂത്ത്' ഗ്രൂപ്പില്‍ അഡ്മിനാണെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവര്‍ മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവര്‍ സംഘ്പരിവാറിന്റെ സ്ഥിരം പ്രവര്‍ത്തകരാണ്. ഇവര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനു പിന്നിലെ ഗൂഢാലോചനയാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവര്‍ക്ക് ബാഹ്യമായ പ്രേരണകളുണ്ടായോ, ഇവരുടെ രാഷ്ടരീയ ബന്ധം അതിനു കാരണമായോ തുടങ്ങിയ കാര്യങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, Harthal, RSS, arrest, news, Social-Media, Custody, Manjeri, Whatsapp Group, Call For Fake Social Media Harthal; 5 RSS Workers Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?