ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ചട്ടഞ്ചാല്‍: (www.kasargodvartha.com 01.04.2018) ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ സുരേഷിനെ(39)യാണ് കാണാതായത്. ഏപ്രില്‍ 1ന് ഞായറാഴ്ച മധൂര്‍ സ്വദേശിനിയായ യുവതിയുമായി സുരേഷിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. തലപ്പാടിയിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചത്.

Chattanchal, Kasaragod, Kerala, News, Missing, Police, Complaint, Mobile Phone, Youth goes missing.

വിവാഹ ചടങ്ങിന് വേണ്ടിയുള്ള പണം സ്വരൂപിക്കാനെന്ന് പറഞ്ഞ് സുരേഷ് മാര്‍ച്ച് 29ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് സുരേഷ് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും സുരേഷിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയാണ് സുരേഷ് നാടുവിട്ടതെന്ന് സംശയിക്കുന്നു. കൂലിത്തൊഴിലാളിയാണ് കാണാതായ സുരേഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chattanchal, Kasaragod, Kerala, News, Missing, Police, Complaint, Mobile Phone, Youth goes missing.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?