വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക:(www.kasargodvartha.com 02/04/2018) വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഗണേശന്റെ ഭാര്യപുഷ്പാവതി(32) യാണ് മരിച്ചത്. മാര്‍ച്ച് 26 നാണ് പുഷ്പാവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

അര്‍ളപ്പദവിലെ കൊറഗപ്പ പൂജാരി-കമല ദമ്പതികളുടെ മകളാണ് പുഷ്പാവതി. പുതിയ വീട് നിര്‍മ്മിക്കുന്നതിന് സ്വര്‍ണം പണയം വെച്ച് ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും ഭര്‍ത്താവ് രോഗിയാണെന്നും ഈ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പുഷ്പാവതി പോലീസിന് മൊഴി നല്‍കിയിരുന്നു.

മക്കള്‍: സമിത്, ധനുഷ്. ഏക സഹോദരന്‍ രവി.


News, Badiyadukka,Kasaragod, Kerala, Death, Treatment, Hospital, Police, Suicide,Woman died after consuming poison

Keywords: News, Badiyadukka,Kasaragod, Kerala, Death, Treatment, Hospital, Police, Suicide,Woman died after consuming poison



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?