കേന്ദ്ര മെഡിക്കല്‍ കോളജ് കാസര്‍കോട്ട് സ്ഥാപിക്കാന്‍ ആവശ്യപ്പെടും; ഗൂഗിളിനെ ഗുരുവാക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
കാസര്‍കോട്:(www.kasargodvartha.com 29/04/2018) ഗൂഗിളിനെ ഗുരുവാക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. പെരിയ കേന്ദ്രസര്‍വ്വകലാശാല അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസ രംഗത്ത് രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അറിവുതേടി ലോകം ഇന്ത്യയിലേയ്ക്ക് വരുന്നുവെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഏതു ഭാഷകള്‍ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സ്വന്തം കണ്ണുകളോളം തന്നെ പ്രധാന്യമുണ്ട് മാതൃഭാഷയ്ക്ക്.
കാസര്‍കോട്ട് കേന്ദ്ര മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഇവിടുത്തെ ജനങ്ങള്‍ വിദഗ്ദ ചികിത്സയ്ക്കായി മംഗ്ലൂരുവിനെയാണ് ആശ്രയിക്കുന്നത്, ഇത് ശരിയല്ലെന്നും ഇവിടെ തന്നെ ചികിത്സാ സൗകര്യം ഉണ്ടാകണമെന്നും ഉപരാഷ്ട്രപതി കൂട്ടി ചേര്‍ത്തു.
പരിപ്പാടിയില്‍ വൈസ് ചാന്‍സ്‌ലര്‍ ജി.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍, പി.കരുണാകരന്‍ എം.പി, യു ജി സി മെമ്പര്‍ ജി.ഗോപാല്‍ റെഡ്ഡി, ഇ സി.മെമ്പര്‍ കെ.ജയപ്രസാദ്, രജിസ്ട്രാര്‍ എ രാധാകൃഷ്ന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Inauguration, Students, Vice president, Central university,Vice President inaugurated new Block in CUK

Powered by Info News For You

Comments
Post a Comment