പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിലെ ക്രമവത്കരിക്കരിക്കല്‍ ബില്ല് പാസാക്കി: ബെല്‍റാമിനെ തള്ളി രമേശ് ചെന്നിത്തല


തിരുവനന്തപുരം (www.evisionnews.co): കേരള പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം ക്രമവത്കരിക്കല്‍ ബില്ല് നിയമസഭ പാസാക്കി. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജുകളിലെ 18 സീറ്റുകളിലെ പ്രവേശനം ക്രമപ്പെടുത്തി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ഓര്‍ഡിനന്‍സ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബില്ല് പാസാക്കിയത്. എന്നാല്‍ കരുണ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനെന്ന് വിടി ബല്‍റാം നിയമസഭയില്‍ പറഞ്ഞു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്ന് ബല്‍റാം പറഞ്ഞു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ബല്‍റാമിന് ആരോഗ്യ മന്ത്രി മറുപടി നല്‍കി. ബില്ലിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും വിടി ബല്‍റാമിന്റെ ക്രമപ്രശ്നം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം ക്രമപ്രശ്നമുന്നയിച്ച ബല്‍റാമിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയിലാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?