പുഴയോട് ചേര്‍ന്നുള്ള തുരുത്തില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം എക്‌സൈസ് തകര്‍ത്തു
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/04/2018) പുഴയോട് ചേര്‍ന്നുള്ള തുരുത്തില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം എക്‌സൈസ് തകര്‍ത്തു.കാഞ്ഞങ്ങാട് അരയിയിലെ മാട്ടുമ്മല്‍ തുരുത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വാറ്റ് കേന്ദ്രമാണ് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി തകര്‍ത്തത്. 250 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
ഹോസ്ദുര്‍ഗ് സര്‍ക്കിളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭ്യച്ചതായും ഉടന്‍ വലയിലാകുമെന്നും അധികൃതര്‍ പറഞ്ഞു. തോണിയില്‍ സഞ്ചരിച്ച് സാഹസികമായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാറ്റ് കേന്ദ്രത്തിലെത്തിച്ചേര്‍ന്നത്. ആവശ്യക്കാര്‍ക്ക് ഓഡര്‍ പ്രകാരം മാത്രം മൊത്തമായി വാറ്റി നല്‍കുന്നതിനാല്‍ ഈ കേന്ദ്രത്തെ പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Investigation, Excise,Hooch center destroyed
Keywords: News, Kanhangad, Kasaragod, Kerala, Investigation, Excise,Hooch center destroyed
Powered by Info News For You

Comments
Post a Comment