കര്‍ണാടക തെരഞ്ഞെടുപ്പ്: കാസര്‍കോട്- മംഗളൂരു പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കാസര്‍കോട്: (www.kasargodvartha.com 23.04.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളിലെ കളക്ടര്‍മാരുടെയും പോലീസ് ഉന്നതരുടെയും യോഗം മംഗളൂരുവിലും മടിക്കേരിയിലും ചേര്‍ന്നു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, മടിക്കേരി, ദക്ഷിണകന്നഡ ജില്ലാ കളക്ടര്‍മാര്‍, കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിവഴി കടന്നുപോകുന്ന വാഹനങ്ങളെയും വ്യക്തികളെയും കര്‍ശനമായി പരിശോധന നടത്തുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. 50,000 രൂപയില്‍ കൂടുതല്‍ തുക യാത്രയില്‍ കൈവശംവയ്ക്കുന്നതിന് കൃത്യമായ രേഖകള്‍കൂടി കൈവശംവയ്ക്കേണ്ടതും പരിശോധനയില്‍ ഹാജരാക്കേണ്ടതുമാണ്. 10,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന സമ്മാന വസ്തുക്കള്‍ക്കും കൃത്യമായ രേഖ കൈവശമുണ്ടാകണം. കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്രചെയ്യുന്നവര്‍ ഈ അറിയിപ്പ് ഗൗരവമായി കാണണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Karnataka, Election, Mangalore, Road, Passengers, State Boundary, vehicles, Karnataka Election; Inspection in State Border.
Powered by Info News For You

Comments
Post a Comment