കുറ്റിക്കാട്ടില്‍ നവജാതശിശുവിന്റെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി

കൊല്ലം: (www.kvartha.com 21.04.2018) നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരില്‍ ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായം കണക്കാക്കുന്നു. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കുഞ്ഞിനെ നായ കടിച്ചുകീറിയതാണെന്നാണ് സംശയിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് മാംസ കഷണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Infant baby's dead body found in bushes, Kollam, News, Local-News, Dead Body, Police, Hospital, Probe, Kerala

പോലീസ് സ്ഥലത്ത് പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Keywords: Infant baby's dead body found in bushes, Kollam, News, Local-News, Dead Body, Police, Hospital, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?