മാധ്യമ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതിക്ക് ജാമ്യം നിഷേധിച്ചു

കാഞ്ഞങ്ങാട്:(www.kasargodvartha.com 12/04/2018) മാധ്യമ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ചു. മലബാര്‍ വാര്‍ത്ത സബ് എഡിറ്റര്‍ സേതു ബങ്കളത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പുതുക്കൈയിലെ കേബിള്‍ ടിവി ഓപ്പറേറ്ററായ മിഥുനിനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ജാമ്യം നിഷേധിച്ചത്.

ഒറ്റനമ്പര്‍ ചൂതാട്ടം, ബ്ലേഡ് മാഫിയ ഇടപാടുകള്‍ക്കെതിരെ തുടര്‍ച്ചയായി വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് മിഥുന്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴുമണിയോടെ നീലേശ്വരം തളിയില്‍ ക്ഷേത്രപരിസരത്തെ രാജാസ് ഹോസ്റ്റലില്‍ വെച്ച് വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏപ്രില്‍ അഞ്ചിന് രാത്രി എട്ടരയോടെ ചിറപ്പുറത്ത് വെച്ചാണ് നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്‌ഐ മെല്‍വിന്‍ ജോസും, എസ്‌ഐ ഇ വി രാജശേഖരനും ചേര്‍ന്ന് മിഥുനിനെ അറസ്റ്റ് ചെയ്തത്. വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച വാക്കത്തി പിന്നീട് മന്ദംപുറത്തെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫീസില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

News, Kanhangad, Kasaragod, Kerala, Accuse, Bail, Court, Police, Murder attempt case; Bail plea rejected of accused


Related News:

ബ്ലേഡ് - ഒറ്റ നമ്പര്‍ ചൂതാട്ട മാഫിയക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തില്‍ മാധ്യമപ്രവര്‍ത്തകനെ വാള്‍ കൊണ്ട് വെട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Accuse, Bail, Court, Police, Murder attempt case; Bail plea rejected of accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?