കോന്നിയില്‍ യുവാവിനെ കടുവ കൊന്നു തിന്നു, മൃതശരീരത്തില്‍ ആകെ കിട്ടിയത് തലയും കൈപ്പത്തിയും മാത്രം, കൂടുതല്‍ ശ്രദ്ധവേണമെന്ന് എംഎല്‍എ
കോന്നി:(www.kvartha.com 09/04/2018) പത്തനംതിട്ട കോന്നിയില്‍ വന്യജീവിയുടെ ആക്രണത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പൂപ്പന്‍ തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി ആണ് മരിച്ചത്. ഇയാളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചത്. കൊക്കാത്തോട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ശരീര അവശിഷ്ടം കണ്ടെത്തിയത്. തലയും കൈപ്പത്തിയും മാത്രമാണ് അവശേഷിച്ചിരുന്നത്.
കടുവ കടിച്ച് കൊന്നതാണെന്നാണ് സംശയം.
കോന്നി നടുവത്തുംമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി. പൊന്നാമ്പൂ ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു രവി. കൂലിവേലക്കാരനായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലെത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച്ച രാവിലെ അപ്പൂപ്പന്‍തോട് വനത്തില്‍ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
യുവാവിന്റെ തലയും കൈകളും ഒഴികെ ബാക്കി ഭാഗങ്ങള്‍ കടുവ ഭക്ഷിച്ചിരുന്നു. കോന്നി ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ബിന്ദു
രവിയുടെ ദാരുണ മരണത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍എ ദുഃഖം രേഖപ്പെടുത്തി. വനത്തില്‍ കൂടിയുള്ള സഞ്ചാരത്തിന് പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ വളരെ ശ്രദ്ധവേണമെന്ന് അദ്ദേഹം പറഞ്ഞു.വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. സാധിക്കുന്ന വിധത്തില്‍ സുരക്ഷയൊരുക്കുവാന്‍ വനം വകുപ്പ് തയ്യാറാകണം. രവിയുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തിരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, Kerala, Pathanamthitta, Death, Dead Body,Tigher attack; youth died

Powered by Info News For You

Comments
Post a Comment