ഉപവാസത്തിനിടെ ഭക്ഷണം കഴിച്ച് പാര്‍ട്ടിയെ നാറ്റിക്കരുത്; എം പിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശനനിര്‍ദേശവുമായി ബി ജെ പി
ന്യൂഡല്‍ഹി: (www.kvartha.com 11.04.2018) ഉപവാസത്തിനിടെ ഭക്ഷണം കഴിച്ച് പാര്‍ട്ടിയെ നാറ്റിക്കരുത്, എം പിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശവുമായി ബി ജെ പി രംഗത്ത്. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി ബഹളത്തില്‍ മുങ്ങി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പിമാര്‍ രാജ്യവ്യാപകമായി വ്യാഴാഴ്ച നടത്താനിരിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായാണ് പാര്‍ട്ടി എം.പിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതൃത്വം കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഉപവാസ സമരത്തിന് മുന്നോടിയായി നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സമരത്തിന് നാണക്കേട് വരുത്തുകയും നേതാക്കളെ വേദിയില്‍ നിന്ന് തന്നെ ഇറക്കിവിടേണ്ട അവസ്ഥയും ഉണ്ടാക്കിയിരുന്നു.
പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തില്‍ സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ബി ജെ പി എം.പിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത്. പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപ്പേരും വരുത്തരുതെന്നും ഡെല്‍ഹിയില്‍ ബി.ജെ.പി എം.പി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടാത്ത വിധമായിരിക്കും പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചകളിലും പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നും അറിയുന്നു. അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കര്‍ണാടകയിലെ ഹൂബ്ലിയിലെ ഉപവാസ സമരത്തില്‍ പങ്കെടുക്കും.
ബഡ്ജറ്റ് സമ്മേളനം അവസാനിച്ച ഏപ്രില്‍ ആറിനാണ് ഉപസാസ സമരം നടത്തണമെന്ന് ബി.ജെ.പി എം.പിമാരോട് മോഡി ആഹ്വാനം ചെയ്തത്. എം.പിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തന്നെ ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി തടസപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍, ബിജെ.പിയുടെ സഖ്യകക്ഷികള്‍ തന്നെയാണ് സഭാ സ്തംഭനത്തിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Keywords: PM to lead BJP fast tomorrow against Congress' ‘divisive politics,’ Parliament washout, New Delhi, News, Politics, Warning, Congress, BJP, Social Network, Protesters, National.
Powered by Info News For You

Comments
Post a Comment