കോണ്‍ഗ്രസ് വിവാദങ്ങളും ബഹളങ്ങളും ഉണ്ടാക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെടാതിരിക്കാന്‍; വി മുരളീധരന്‍

തിരുവനന്തപുരം: (www.kvartha.com 12.04.2018) കോണ്‍ഗ്രസ് അടിക്കടി വിവാദങ്ങളും ബഹളങ്ങളും ഉണ്ടാക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെടാതിരിക്കാനെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്റെ ആരോപണം. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ ദേശവ്യാപകമായി നടന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവാസമനുഷ്ഠിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് നടത്തിയതിനേക്കാള്‍ എത്രയോ ഇരട്ടി ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളാണ് നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോഡി നടത്തിയത്. 2014ല്‍ ഔദ്യോഗിക പ്രതിപക്ഷ പദവിക്കുള്ള സീറ്റ് പോലും കിട്ടാതിരുന്ന കോണ്‍ഗ്രസിന് അധികാരമില്ലായ്മയോട് ഇപ്പോഴും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഭരണസംവിധാനത്തെ സ്തംഭിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചത്.

V Muraleedharan blames congress, Thiruvananthapuram, News, Politics, Protesters, Congress, BJP, Allegation, Criticism, Kerala

ബഡ്ജറ്റ് പാസാക്കാന്‍ അവസരം നല്‍കാതെ രാജ്യത്തെ വികസനം മുഴുവന്‍ സ്തംഭിപ്പിക്കാനുള്ള അസാധാരണ സാഹചര്യം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷവും ശ്രമിച്ചതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. വിദേശ യാത്ര കഴിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വന്ന രണ്ടാം ദിവസം മുതലാണ് ആദ്യം ഉന്നയിച്ച വിഷയം മാറ്റി കോണ്‍ഗ്രസ് ബഹളം വച്ചത്. ഇതിന്റെ പിറകില്‍ ഗൂഢാലോചനയുണ്ടെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചതെന്ന് കോണ്‍ഗ്രസും പ്രതിപക്ഷവും ജനങ്ങളോട് മറുപടി പറയണമെന്ന് ഉപവാസം ഉദ് ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തെറ്റാണോ എന്ന് അവര്‍ വ്യക്തമാക്കണം. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നവര്‍ക്ക് അലവന്‍സും മറ്റ് വേതനങ്ങളും നിഷേധിക്കണമെന്ന് ഉപവാസത്തില്‍ പങ്കെടുത്ത സുരേഷ് ഗോപി എം.പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V Muraleedharan blames congress, Thiruvananthapuram, News, Politics, Protesters, Congress, BJP, Allegation, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?