ഭാരം കുറയ്ക്കാന്‍ ബനാന ഷെയ്ക്ക്; പത്തു ദിവസം മതി റിസള്‍ട്ടിന്

കൊച്ചി: (www.kvartha.com 05.04.2018) ആരോഗ്യകരവും എന്നാല്‍ ഗുണകരവുമായ ചില വിഭവങ്ങള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാം. അങ്ങനെ ഒന്നാണ് ബനാന ഷെയ്ക്ക്. ഏത്തപ്പഴത്തിനു ഭാരം കുറയ്ക്കാനും സാധിക്കും. രണ്‍വീര്‍ ഭല്ല എന്ന യുവാവാണ് അത്ഭുതകരമായ ഏത്തക്ക ഷെയ്ക്കിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചത്.

ചെറുപ്പകാലത്ത് വളരെ ആക്ടീവായിരുന്ന താന്‍ യുവാവായതോടെ വല്ലാതെ തടിക്കാന്‍ തുടങ്ങിയിരുന്നെന്നു രണ്‍വീര്‍ പറയുന്നു. ആ സമയത്താണ് ചെറുപ്പത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഏത്തക്കയെ കുറിച്ചു അമ്മ പറയുന്നത്. അങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം തന്നെ ഉപയോഗിച്ചാലോ എന്ന ചിന്ത വന്നത്.

Kerala, News, Health & Fitness, Health, Banana Shake for reduce weight, enough 10 days for result.

പ്രാതലിനൊപ്പം ഏത്തപ്പഴം ഉപയോഗിച്ചുള്ള ഷെയ്ക്ക് കുടിച്ചാണ് രണ്‍വീര്‍ തന്റെ യജ്ഞം ആരംഭിച്ചത്. ആദ്യത്തെ പത്തുനാള്‍ ജങ്ക് ഭക്ഷണം ശീലമാക്കിയതിനാല്‍ ശരീരത്തില്‍ കടന്ന ടോക്‌സിനുകള്‍ നീക്കം ചെയ്യാനാണ് ഷെയ്ക്ക് കുടിച്ചത്. കോഫി പൗഡര്‍, പീനട്ട് ബട്ടര്‍, സ്‌ട്രോബെറി എന്നിവ ഇടയ്ക്കിടെ രുചി മാറ്റാന്‍ ഉപയോഗിച്ചു. ശേഷം ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് രണ്‍വീര്‍ പറയുന്നത് ഇങ്ങനെ: ആദ്യത്തെ ദിവസം ഷെയ്ക്ക് കുടിക്കാന്‍ ആരംഭിച്ചപ്പോള്‍ 70 കിലോയായിരുന്നു ഭാരം. പത്തു ദിവസങ്ങള്‍ക്കു ശേഷം അത് 67 കിലോയായി. ഈ ശീലത്തോടൊപ്പം നടക്കാന്‍ പോകാനും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Health & Fitness, Health, Banana Shake for reduce weight, enough 10 days for result.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?