കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ അശ്വമേധം; വനിതാ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയുമുറപ്പിച്ച് ഇന്ത്യ; പുരുഷവിഭാഗത്തിലും മെഡലുറപ്പിച്ചു

ഗോള്‍ഡ് കോസ്റ്റ്: (www.kvartha.com 14.04.2018) കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ അശ്വമേധം. വനിതാവിഭാഗത്തില്‍ സൈനാ നെഹ്വാളും പി വി സിന്ധുവും ഫൈനലില്‍ കടന്നു. ഇതോടെ ഇന്ത്യന്‍ നാരിമാര്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചാണ് സിന്ധു വിജയഭേരി മുഴക്കിയത്. സ്‌കോര്‍: 21-18, 21-8

അതേസമയം മൂന്നു സെറ്റ് നീണ്ടുനിന്ന 68 മിനുട്ട് പോരട്ടത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മറിനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-14, 18-21, 21-17

World, Sports, India, Badminton, Saina Nehwal, PV Sindhu, K Srikanth, Commonwealth Games, CWG 2018: It's Saina Nehwal vs PV Sindhu final, Kidambi Srikanth in fray for gold

കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ അന്താരാഷ്ട്ര റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗത്തില്‍ ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. സ്‌കോര്‍: 21-10, 21-17

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, India, Badminton, Saina Nehwal, PV Sindhu, K Srikanth, Commonwealth Games, CWG 2018: It's Saina Nehwal vs PV Sindhu final, Kidambi Srikanth in fray for gold


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?