കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി ടി ബല്‍റാമിനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്; ഗ്രൂപ്പ് മതമായാല്‍ പാര്‍ട്ടി നശിക്കുമെന്ന് കെ സി വേണുഗോപാല്‍

കൊച്ചി: (www.kvartha.com 07.04.2018) കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ വി ടി ബല്‍റാമിനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ബല്‍റാമിനെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയത്.

വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നും കോണ്‍ഗ്രസിന്റെ സൗന്ദര്യമായിരുന്നു. ഇപ്പോള്‍ അതു കുറഞ്ഞുവരികയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരുമായും ആലോചിക്കണമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

K C Venugopal on Congress Groupism, Kochi, News, Politics, Congress, Leaders, Criticism, Kerala.

കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും കെ.സി.വേണുഗോപാല്‍ ശക്തമായി വിമര്‍ശിച്ചു. ഗ്രൂപ്പ് മാത്രം മതി എന്ന നിലപാടു നേതാക്കള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടി ഉണ്ടാവില്ല. ഗ്രൂപ്പ് ഒരു മതം ആക്കരുത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഉപരിതലത്തില്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K C Venugopal on Congress Groupism, Kochi, News, Politics, Congress, Leaders, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?