റേഡിയോ ജോക്കിയുടെ കൊല: ഖത്തറില്‍ യാത്രാവിലക്ക്; ക്വട്ടേഷന്‍ നല്‍കിയ സത്താറിനെ നാട്ടിലെത്തിക്കാന്‍ വൈകും
തിരുവനന്തപുരം: (www.kvartha.com 11.04.2018) റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയ ഖത്തര്‍ വ്യവസായി ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുള്‍ സത്താറിനെ നാട്ടിലെത്തിക്കാന്‍ വൈകും. ഖത്തറില്‍ ജിംനേഷ്യവും മാര്‍ജിന്‍ ഫ്രീയുമുള്‍പ്പെടെയുളള ബിസിനസ് സംരംഭങ്ങളുടെ ഉടമയായ സത്താര്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവില്‍ യാത്രാ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിക്കുക എളുപ്പമല്ല. അതാണ് വരവ് വൈകുന്നത്.
സത്താറിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ സഫിയ രാജേഷുമായി അടുപ്പത്തിലാകുകയും രാജേഷിന് പണം നല്‍കുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സത്താര്‍ ഖത്തറില്‍ ബാങ്കുകളില്‍നിന്നും മറ്റു പലരില്‍ നിന്നും ബിസിനസ് ആവശ്യത്തിനായി പണം കടമെടുത്തിരുന്നു. സാമ്പത്തികമായി തകരുകയും ബിസിനസുകള്‍ പൊളിയുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ പലരും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നാലു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇപ്പോള്‍ യാത്രാ വിലക്കുള്ളത്. വിലക്ക് നീക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സത്താറും സഫിയയും ഒരുമിച്ചായിരുന്നപ്പോള്‍ നാട്ടില്‍ പലയിടത്തും വസ്തുക്കളും വീടുകളും സമ്പാദിച്ചിരുന്നെങ്കിലും ബന്ധം പിരിഞ്ഞതോടെ ഇതൊന്നും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് . ഇത് കാരണം ഖത്തറിലെ ഇടപാടുകള്‍ തീര്‍ക്കാനും കഴിഞ്ഞില്ല. രണ്ട് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാട് സത്താറിന് ഖത്തറിലുള്ളതായാണ് സൂചന. ഇത് തിരികെ നല്‍കി ഇടപാടുകള്‍ തീര്‍ത്ത് യാത്രാവിലക്ക് കോടതി പിന്‍വലിക്കുന്നത് വരെ കാത്തിരുന്നാലേ ഇയാളെ കേസുമായി ബന്ധപ്പെട്ട് പോലീസിന് വിട്ടുകിട്ടുകയുള്ളൂ.
അതേസമയം സാലിഹിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കേസില്‍ പ്രതിചേര്‍ത്ത ഇയാള്‍ക്കെതിരായ എഫ്.ഐ.ആറും മറ്റ് തെളിവുകളും സഹിതം ഇന്റര്‍പോള്‍ സഹായത്തോടെ ഖത്തറില്‍ അറസ്റ്റ് രേഖപ്പെടുത്താനും നാട്ടിലെത്തിക്കാനും കഴിയുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Radio jockey Rajesh murder case, Thiruvananthapuram, News, Trending, Business Man, Case, Kerala.

Powered by Info News For You

Comments
Post a Comment