ഭാര്യയെ കമന്റടിക്കുകയും സ്‌കൂട്ടര്‍ യാത്ര തടയുകയും ചെയ്തു; ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു

മുംബൈ: (www.kvartha.com 19.04.2018) ഭാര്യയെ കമന്റടിക്കുകയും അവരുടെ ഇരുചക്ര വാഹനം കടന്നുപോകുന്നത് തടയുകയും ചെയ്ത ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. മഹാരാഷ്ട്രയിലെ പല്‍ഘട്ടില്‍ ഭിവാണ്ടിമനോര്‍ ദേശീയപാതയില്‍ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ഹരേന്ദ്ര സിംഗ് (48) എന്ന ആളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

യുവതിയെ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് കമന്റടിക്കുക മാത്രമല്ല, സ്‌കൂട്ടറില്‍ പോയ അവരുടെ വഴി മുടക്കി തന്റെ ട്രക്കിനെ മറികടക്കുന്നത് തടയുകയും ചെയ്തു. ഡ്രൈവറുടെ ശല്യം സഹിക്കാതെ വന്നതോടെ അവര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ ഭര്‍ത്താവ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വന്ന് ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Truck driver lynched in Mumbai for harassing woman, says police, Mumbai, News, Crime, Criminal Case, Friends, Police, Arrest, Report, National

തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വഴക്കിനിടെ ഇഷ്ടിക വച്ച് സിംഗിന്റെ തലയില്‍ ഇടിച്ചതാണ് മരണത്തില്‍ കലാശിച്ചത്. സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഭര്‍ത്താവ് കിരന്‍ ഭോയിര്‍, സുഹൃത്തുക്കളായ ജയേഷ് പട്ടീല്‍, ദേവേന്ദ്ര പട്ടീല്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ഈ മാസം 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Keywords: Truck driver lynched in Mumbai for harassing woman, says police, Mumbai, News, Crime, Criminal Case, Friends, Police, Arrest, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?