കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും നിരാഹാര നാടകം കളിക്കുന്നു: ശിവസേന
മുംബൈ: (www.kvartha.com 15.04.2018) കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ശിവസേന. ഇരുപാര്‍ട്ടികളും കഴിഞ്ഞ ദിവസം നടത്തിയ നിരാഹാര സമരം വെറും നാടകമാണെന്ന് ശിവസേന ആരോപിച്ചു. മുഖപത്രമായ സാം നയിലൂടെയാണ് ശിവസേന ഇരുപാര്‍ട്ടികള്‍ക്കും നേരെ വിമര്‍ശനമുന്നയിച്ചത്.
നിരാഹാര സമരത്തിലാണെന്ന് അവകാശപ്പെടുകയും എന്നാല്‍ നേതാക്കള്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ശിവസേന എഡിറ്റോറിയല്‍.
ഈ നിരാഹാര സമരം കൊണ്ട് ആര്‍ എന്ത് നേടി. രാജ്യത്തെ ഭൂരിഭാഗം പേറും ഇപ്പോഴും പട്ടിണിയിലാണ്. പോഷകാഹാരങ്ങളുടെ കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു. പട്ടിണിയും ദുരിതവും മൂലം കര്‍ഷക കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ബിജെപി ഭരണത്തില്‍ മൂവായിരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ശിവസേന പറഞ്ഞു.
പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസും ബിജെപിയും നിരാഹാര സമരം നടത്തിയത്. എന്നാല്‍ നേതാക്കള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദമായി. കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും ഹാറൂണ്‍ യൂസുഫും അരവീന്ദര്‍ സിംഗ് ലൗലിയും ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം മുന്‍ ഡല്‍ഹി മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാനയാണ് പുറത്തുവിട്ടത്.
അതേസമയം രണ്ട് ബിജെപി എം. എല്‍. എമാര്‍ പൂനെയില്‍ നിരാഹാര സമരത്തിനിടയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസും പുറത്തുവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The hard-hitting post comes after the Congress and the BJP held fasts against the washout of Parliament's Budget Session. However, both the hunger strikes were drowned in controversies.
Keywords: National, Farmers, Drama,

Powered by Info News For You

Comments
Post a Comment