ഷുക്കൂറിന്റയും മിസിരിയയുടെയും ആദ്യ ഹണിമൂണ്‍ യാത്ര സ്നേഹാലയത്തിലേക്ക്. അന്തേവാസികള്‍ക്കൊപ്പം മണിക്കൂറിുകള്‍ ചിലവഴിച്ച് നവദമ്പതികള്‍
കാസര്‍കോട്: (www.kasargodvartha.com 05.04.2018) ഷുക്കൂറിന്റയും മിസിരിയയുടെയും ആദ്യ ഹണിമൂണ്‍ യാത്ര സ്നേഹാലയത്തിലേക്ക്. അന്തേവാസികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവഴിച്ച നവദമ്പതികള്‍ അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസം വിവാഹിതരായ ഇ വൈ സി സി എരിയാലിന്റെ മുന്‍ ട്രഷററും ഇപ്പോള്‍ ക്ലബ്ബിന്റെ നെടുന്തൂണുമായ ഷുക്കൂറും മഞ്ചേശ്വരം സ്വദേശിനിയായ മിസിരിയയും വിവാഹം നിശ്ചയിച്ചപ്പോള്‍ തന്ന അന്തേവാസികള്‍ക്കൊപ്പം സമയം ചിലവഴിക്കണമെന്ന തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ സുഹൃത്തുക്കളായ ഇ വൈ സി സി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യങ്ങളുമായ ജംഷീര്‍, ഷെരീഫ്, സത്താര്‍ എന്നിവരുമായി ചേര്‍ന്ന് അന്തേവാസികള്‍ക്ക് ആവശ്യമായ പലഹാരങ്ങളും പാനീയങ്ങളുമായി മഞ്ചേശ്വരം സ്‌നേഹാലയത്തില്‍ എത്തിയത്.
സ്‌നേഹാലയത്തിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള 160ഓളം പേര്‍ക്കൊപ്പം ഇവര്‍ സ്‌നേഹം പങ്കിട്ടു. കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു ഇവരെ സ്‌നേഹാലയ നടത്തിപ്പുകാരും അന്തേവാസികളും ,സ്വീകരിച്ചത്. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ആവശ്യങ്ങള്‍ കേട്ടറിഞ്ഞും അവര്‍ക്ക് വേണ്ടുന്ന എല്ലാ ആശ്വാസവാക്കുകളും നല്‍കിയപ്പോള്‍ അത് അവിസ്മരണീയമായ ഒരു കൂടിച്ചേരലായി മാറി. രണ്ടര മണിക്കൂറിലേറെ കഥകള്‍ പറഞ്ഞും ചിരിച്ചും കൡും സുബൈറും മിസിരിയയും അവരോടൊപ്പം തന്നെയുള്ളവരായി മാറി. തങ്ങളുടെ സ്‌നേഹാലയത്തില്‍ കഴിയുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ആളുകളെത്തുമ്പോള്‍. അത് അവര്‍ക്ക് ഏറെ ആശ്വാസവും ജീവിതപ്രതീക്ഷകളുമാണ് നല്‍കുന്നതെന്ന് സ്‌നേഹാലയ നടത്തിപ്പുകാരനായ ജോസഫ് ക്രാസ്റ്റ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, , Newly Married Couples, Snehalayam, EYCC Eriyal, Manjeshwar, Childrens, Old Peoples, HoneyMoon Trip To Snehalayam; Newly married Couples Become Role Model

Powered by Info News For You

Comments
Post a Comment